‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവന്‍ ഡി.വൈ.എഫ്‌.ഐക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു: ഹരീഷ് പേരടി

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുനാണ് പ്രതി. പ്രതി ഡിവൈഎഫ്ഐക്കാരനായതില്‍ തനിക്ക് ലജ്ജ തോന്നുന്നു എന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആയിരങ്ങള്‍ക്ക് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയിലെ സഖാക്കളെ അപമാനിക്കുന്നതാണ് അര്‍ജുന്റെ പ്രവൃത്തിയെന്നും താരം കൂട്ടിച്ചേര്‍ച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവന്‍ Dyfiക്കാരനായതില്‍ ഞാനും ലജ്ജിക്കുന്നു…ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന Dyfiയിലെ ആയിരകണക്കിന് സഖാക്കളെ അപമാനിക്കുന്നതാണ് ഇവന്റെ പ്രവൃത്തി..ഇനിയെങ്കില്ലും യുവമോര്‍ച്ചയെ പോലെ,യൂത്ത് ലീഗിനെ പോലെ,യൂത്ത് കോണ്‍ഗ്രസിനെ പോലെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും മെമ്പര്‍ഷിപ്പ് കൊടുക്കാതിരിക്കുക…ഒരു ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാന്‍ അംഗങ്ങള്‍ക്ക് രാഷ്ട്രിയ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക…ലാല്‍ സലാം’

അതേസമയം സംഭവത്തില്‍ അര്‍ജുനെ സംരക്ഷിക്കാന്‍ ഡിവൈഫ്‌ഐ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റി സൈക്കിള്‍ ശേഖരണ പരിപാടിയുടെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അര്‍ജുന്‍.

Noora T Noora T :