ഇന്ന് 49ാം പിറന്നാൾ ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. താരത്തിന് ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ഇപ്പോൾ മലയാളത്തിന്റെ ആക്ഷൻതാരം സുരേഷ് ഗോപിയുടെ പിറന്നാൾ ആശംസയാണ് ഇരുവരുടെയും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഗാംഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നു ദാദ എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
ഗാംഗുലിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് മുൻപുള്ളതാണ് ചിത്രം. ആശംസ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.
about suresh gopi