റേഞ്ച് ഉള്ള കലാകാരൻ; മലയാള സിനിമയിൽ ആ യുവ നടനേക്കാൾ മികച്ച ഒരു നടൻ ഇന്ന് ഇല്ല

മലയാള സിനിമയിലെ അമ്മ ആരാണെന്ന് ചോദിച്ചാൽ ആദ്യം ഓർമ്മ വരുന്നത് കവിയൂർ പൊന്നമ്മയെയായിരിക്കും. മലയാള സിനിമയിലെ ഒട്ടുമിക്ക മുൻ നിര താരങ്ങളുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ അഭിപ്രായത്തില്‍ പുതു നിരയിലെ ഏറ്റവും കഴിവുള്ള നടന്റെ പേര് പറയുകയാണ് കവിയൂര്‍ പൊന്നമ്മ

‘ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒന്നും ഞാന്‍ തിയേറ്ററില്‍ പോയി കാണാറില്ല. ഞങ്ങളുടെ നാട്ടുകാരനായ നിവിന്‍ പോളിയുടെ ‘നേരം’ എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ടിരുന്നു. പുതിയ പിള്ളേരെയൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഫഹദ് ഫാസിലിനോളം ഒരു മികച്ച നടന്‍ ഇപ്പോള്‍ യുവ നിരയില്‍ ഇല്ല. അത്രയ്ക്ക് റേഞ്ച് ഉള്ള കലാകാരനാണ് അദ്ദേഹം. ഒരു സീനിയര്‍ താരം എന്ന നിലയില്‍ പുതു തലമുറയില്‍പ്പെട്ട എല്ലാരും എന്നോട് സ്നേഹത്തോടെയാണ് പെരുമാറുന്നത് പുതു തലമുറയില്‍പ്പെട്ട നവ്യ ഉള്‍പ്പടെയുള്ള നടിമാര്‍ എന്നെ പേരാണ് വിളിക്കുന്നത്. പൊന്നമ്മ എന്ന് വിളിക്കുമ്ബോള്‍ അതില്‍ വല്ലാത്ത വാത്സല്യവും സ്നേഹവുമൊക്കെയുണ്ട്’. കവിയൂര്‍ പൊന്നമ്മ പറയുന്നു.

Noora T Noora T :