ബീവറേജസ് ഔട്ലെറ്റുകളിൽ ക്യു നിന്ന് മദ്യം വാങ്ങുന്നവർക്ക് പ്രത്യേകത വല്ലതുമുണ്ടോ? ; ഞങ്ങളെ മാത്രമെന്തിനാ ഇങ്ങനെ പൂട്ടി ഇട്ടേക്കുന്നത്..?; സിനിമാപ്രവർത്തകൻ്റെ ചോദ്യങ്ങളെ പിന്തുണച്ച് ഹരീഷ് പേരടി!

കൊവിഡ് ലോക്ക് ഡൌൺ മൂലം ഏറെ ദുരിതത്തിലായ മേഖലകളിൽ ഒന്നാണ് സിനിമാ മേഖല. പൊടുന്നനെ നിശ്ചലാവസ്ഥയിലായതോടെ ദിവസ വേതനത്തിൽ പ്രവർത്തിച്ചു വന്ന നിരവധി സിനിമാ പ്രവർത്തകരുടെ അവസ്ഥ ദയനീയമായിരിക്കുമാകയാണ് . ഈ അവസ്ഥയ്ക്ക് അടിയന്തിരമായി മാറ്റം വരുത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് നിരവധി പേരും രംഗത്തെത്തിക്കഴിഞ്ഞു.

അത്തരത്തിൽ ഒരു സിനിമാപ്രവർത്തകൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ഈ കുറിപ്പിലെ വാക്കുകൾക്ക് പിന്തുണ അറിയിച്ച് നടൻ ഹരീഷ് പേരടിയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘സത്യം ആരുപറഞ്ഞാലും സത്യമാണെന്ന് ഞാൻ പറയും…ഹരീഷ് പേരടി..’ എന്ന് കുറിച്ചുകൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ശ്രദ്ധ നേടുന്ന കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ‘ഞാനൊരു സിനിമ പിന്നണി പ്രവൃത്തകനും BMS ഭജസ് സംഘടനയുടെ (ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവൃത്തക സംഘo) കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ്.. കഴിഞ്ഞ കുറെ ദിവസങ്ങളായി പല സഹപ്രവൃത്തകരും സുഹൃത്തുക്കളും എന്നെ ഫോണിൽ വിളിച്ചു ചോദിക്കുന്ന ചോദ്യം ‘നിജിലേട്ടാ സിനിമ ഷൂട്ടിംഗ് പെർമിഷൻ ആയോ..? വർക്ക് വല്ലതും ഉണ്ടോ..? ‘

‘വലിയ സാമ്പത്തിക പ്രതിസന്ധി ആണ് എന്നൊക്കെയാണ്. വ്യക്തമായ മറുപടിനൽകാൻ എനിക്കും സാധിച്ചില്ല.. കാരണം ഞാനല്ലല്ലോ പെർമിഷൻ അപ്രൂവൽ ചെയ്യേണ്ടത്..! അവർ ചോദിച്ച ചോദ്യങ്ങളിൽ ചിലത് ഞാനും ആവർത്തിക്കുന്നു, സിനിമാ ചിത്രീകരണം പോലെ തന്നെ അല്ലെ ചാനൽ ഷോകളും, സീരിയലുകളുമൊക്കെ ചിത്രീകരണം നടത്തുന്നത്..? എന്നിട്ടെന്താ സിനിമക്ക് മാത്രം ഒരു വ്യത്യാസം..??? ‘

‘അടച്ചിട്ട ഹാളിനകത്ത് പ്രവൃത്തകരും, അഭിനേതാക്കളും, അവതാരകരും അടക്കം വലിയ ആൾക്കൂട്ടം അടങ്ങുന്നതല്ലേ ചാനൽ ഷോകളുടെ ഷൂട്ടിംഗ്…?? സീരിയൽ ചിത്രീകരണം പിന്നെ എന്താ വെർച്വൽ ആയിട്ടാണോ ചിത്രീകരിക്കുന്നത്..?? ബീവറേജസ് ഔട്ലെറ്റുകളിൽ വരുന്ന എല്ലാവരും കോവിഡ് ടെസ്റ്റ്‌ ചെയ്ത് നെഗറ്റീവ് റിപ്പോർട്ട്‌ ആയിട്ടാണോ ക്യു നിന്ന് മദ്യം വാങ്ങുന്നത്..?? അതും പോട്ടെ അവിടെ നിൽക്കുന്നവർ എത്ര മീറ്റർ അകലം പാലിക്കുന്നുണ്ട്..??? ബസ്സുകളിൽ ആളുകൾ നിന്ന് യാത്ര ചെയ്യുന്നു, മാർക്കറ്റുകളിൽ, ഷോപ്പിങ് മാളിൽ, മെട്രോയിൽ ഇവിടെ ഓക്കെ ആളുകൾ എത്തുന്നു.. ‘

ഇതിൽ അധികമാരും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതായി കാണാൻ കഴിഞ്ഞില്ല.. ഒരു പക്ഷേ അതെന്റെ മാത്രം കാഴ്ചയുടെ പ്രശ്നമാണോ എന്നൊന്നും എനിക്കറിയില്ല. എല്ലാം ഒന്നും ചോദിക്കുന്നില്ല.. ഒറ്റ ചോദ്യം.. സീരിയലും ചാനൽ ഷോകളും ചിത്രീകരിക്കുന്നത് പോലെ തന്നെ അല്ലേ സിനിമ ചിത്രീകരിക്കുന്നതും..??? സൂപ്പർ താരങ്ങൾ മാത്രമല്ല സിനിമയിൽ ഉള്ളത് അന്നന്നത്തെ കൂലിക്ക് ജോലി ചെയ്യുന്ന മറ്റ് അനേകം പാവപ്പെട്ട തൊഴിലാളി വിഭാഗക്കാരും അടങ്ങിയതാണ് സിനിമ.!!! ‘

‘ഇനിയും ‘അര’ മുറുക്കാൻ കഴിയാത്ത വലിയ വിഭാഗം പാവപ്പെട്ടവരുടെ ഉറച്ച ശബ്ദത്തോടെയുള്ള ചോദ്യമാണ്… ഞങ്ങളെ മാത്രമെന്തിനാ ഇങ്ങനെ പൂട്ടി ഇട്ടേക്കുന്നത്..??? ഓരോന്ന് ഓരോന്നായി തുറക്കുന്ന നമ്മുടെ സർക്കാർ ഈ വിഭാഗക്കാരായ ഞങ്ങളെയും തുറന്നു വിടുമെന്ന ഉറച്ച വിശ്വാസത്തോടെ… നിജിൽ ദിവാകരൻ. (പ്രൊഡക്ഷൻ കൺട്രോളർ) ‘\

about hareesh peradi

Safana Safu :