ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. വ്യക്തിപരമായ പല കാര്യങ്ങളും മറ്റു മത്സരാര്‍ഥികളെപ്പോലെ മണിക്കുട്ടനും ബിഗ് ബോസില്‍ വെച്ച് പങ്കുവച്ചിരുന്നു. അതിലൊന്നായിരുന്നു അടുത്ത സുഹൃത്തായ റിനോജിന്‍റെ അപ്രതീക്ഷിത വിയോഗം.
ബിഗ് ബോസ് ഗ്രാന്‍ഡ് ഓപ്പണിംഗ് വേദിയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മോഹന്‍ലാലിനു മുന്നില്‍ വിതുമ്പിയ മണിക്കുട്ടന്‍ ആത്മസുഹൃത്തിനെക്കുറിച്ച് പറയാനുള്ള ഒരു ടാസ്‍കിനിടെ റിനോജുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ മണിക്കുട്ടന്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മണിക്കുട്ടന്‍ റിനോജിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചത്. നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിന്റെ ഓര്‍മകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ, എന്നായിരുന്നു മണിക്കുട്ടന്‍ കുറിച്ചത്. റിനോജിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് താരമായ ഡിംപല്‍ കമന്റുമായി എത്തി. ഹൃദയ സ്പര്‍ശിയായൊരു കുറിപ്പായിരുന്നു ഡിംപല്‍ മണിക്കുട്ടന്റെ ചിത്രത്തിന് നല്‍കിയ കമന്റ്.
ലക്ഷക്കണക്കിന് ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഇന്ന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് റിനോജ് ആകും. നിങ്ങളുടെ സൗഹൃദം എന്നും ഓര്‍മ്മിക്കപ്പെടും. ഈ ബന്ധം ലോകം എന്നും ഓര്‍ക്കുമെന്നുമായിരുന്നു ഡിംപല്‍ കുറിച്ചത്. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഡിംപലിന്റെ കമന്റിന് മറുപടിയുമായെത്തിയിരിക്കുന്നത്. റിനോജിന് ശേഷം മണിക്കുട്ടന് ലഭിച്ച ഏറ്റവും നല്ല സുഹൃത്ത് ഡിംപലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എന്നാല്‍ ഇതിനിടെ ഡിംപലിന്റെ കമന്റിന് ഒരാള്‍ നല്‍കിയ മറുപടി വലിയ വിമര്‍ശനങ്ങള്‍ക്കും പൊങ്കാലയ്ക്കും കാരണമായി മാറിയിരിക്കുകയാണ്. മണിക്കുട്ടന്‍ പതിനേഴ് മറ്റോ വയസുള്ളപ്പോള്‍ ഫീല്‍ഡില്‍ വന്ന ആളാണ്. പുള്ളിയ്ക്ക് അന്ന് കുറേ ഫാന്‍സ് ഉണ്ടായിരുന്നു. കുറേപ്പേര്‍ മണിക്കുട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. കുറേ ലെജന്‍ഡ്‌സിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ പറ്റിയിട്ടുണ്ട്. എംകെയുടെ ഫ്രണ്ട് അന്നേ പ്രൗഡ് ആണ്. മണിക്കുട്ടന്‍ ചേട്ടന്‍ തന്നെ സ്റ്റോറി പറഞ്ഞപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നേ പിന്നെ ഫാന്‍സ് കൂടിയെന്നത് ശരിയാണ്. പക്ഷെ, ബിഗ് ബോസില്‍ നിന്നു മാത്രം അല്ല പുള്ളിക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ കിട്ടിയത്. നിങ്ങളെ ഒക്കെ ഞങ്ങള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ബിഗ് ബോസില്‍ വച്ച് ആകും. എംകെ അങ്ങനെ അല്ല. എ്ന്നായിരുന്നു ആരാധികയുടെ കമന്റ്.
ഇതോടെ പലരും ആരാധികയെ വിമര്‍ശിച്ചു കൊണ്ടെത്തി. ഡിംപല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാതെയാണ് കമന്റ് ചെയ്തതെന്നും ഇവിടെ പറയേണ്ട കാര്യമല്ലിതെന്നും വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ എത്തി. ഇതോടെ കമന്റ് സെക്ഷന്‍ വലിയ വാക് പോരുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മറുപടികളും പ്രതികരണങ്ങളുമൊക്കെ തകൃതിയായി തന്നെ നടക്കുകയാണ്.
ബിഗ് ബോസ് വീട്ടില്‍ മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഡിംപല്‍. മണിക്കുട്ടന്‍ ഷോയില്‍ നിന്നും പോയപ്പോള്‍ കരഞ്ഞു കലങ്ങിയ ഡിംപലിന്റെ മുഖം ആരും മറക്കില്ല. അതുപോലെ തന്നെ ഡിംപല്‍ തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് പുറത്ത് പോയി തിരികെ വന്നപ്പോള്‍ കെട്ടിപ്പിടിച്ച് സ്വീകരിച്ച എംകെയേയും അത്ര പെട്ടെന്നൊന്നും ആരും മറക്കില്ലെന്നുറപ്പാണ്.