കഴിഞ്ഞ ദിവസം നടിമാരായ റിമ കല്ലിങ്കലിനും രമ്യ നമ്പീശനും ഒപ്പമുള്ള ചിത്രവുമായാണ് നവ്യ നായർ എത്തിയത്. നീണ്ടനാളുകള്‍ക്ക് ശേഷം ഇരുവരേയും കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ കുറിപ്പ്. എന്നാല്‍ ഫോട്ടോക്ക് പിന്നാലെ ഇപ്പോൾ വൈറലാവുന്നത് അതിന് താഴെ വന്ന ഒരു കമന്റാണ്.
ചിത്രത്തിന് താഴെ ഫെമിനിസ്റ്റ് ആവരുതെന്ന ഉപദേശവുമായാണ് ഒരു ആരാധകന്‍ എത്തിയത്. ഫെമിനിസ്റ്റ് ആവരുതെന്നും ആളുകള്‍ വെറുക്കുമെന്നുമാണ് ഇയാള്‍ കുറിച്ചത്. കമന്റിന് കിടിലൻ മറുപടിയാണ് നവ്യ നല്‍കിയത്. ‘അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല’ എന്നാണ് താരം കുറിച്ചത്.
രസകരമായ കുറിപ്പിനൊപ്പമാണ് നവ്യ സിനിമാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
നവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു
ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തി , ഒപ്പം സംവിധായകന്‍ വികെപിയും .. ഞങ്ങള്‍ പുറത്തു സംസാരിച്ചു നില്‍ക്കുമ്ബോള്‍ പെട്ടെന്ന് വികെപിയെ കാണാന്‍ ഷബ്ന എത്തി (വികെപിയുടെ മകളുടെ ചിത്രത്തില്‍ അവളാണ് സ്‌ക്രീന്‍പ്ലേയ് ) അവളില്‍ നിന്ന് റിമ സംവിധായക പരിവേഷത്തില്‍ അവിടെ ഉണ്ടെന്നറിഞ്ഞു ……….. അവളേ ഫോണില്‍ വിളിച്ചു മുഖം കാണിക്കാന്‍ ആഗ്രഹം പറഞ്ഞു.. അവള്‍ മെല്ലെ ഡബ്ബിങ് സൂട്ടില്‍ നിന്നും പുറത്തേക്കു.. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും, ആനന്ദലബ്ദിക്കിനി എന്തു വേണ്ടു, പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം, കാലങ്ങള്‍ക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓര്‍മ്മ ചിത്രമെടുത്തു പോരുമ്ബോള്‍.. ആദ്യത്തെ പിക് എടുക്കുമ്ബോ ഷബ്ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവള്‍ പറന്നു വന്നു.. അങ്ങനെ ഒരു ചെറിയ സന്തോഷം..
@rimakallingal എന്നെ കാനഡയില്‍ സഹിച്ച സഹയാത്രിക, @ramyanambessan കൂട്ടത്തിലെ പാട്ടുകാരി, ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാന്‍ വ്യഥാ ശ്രമം നടത്തിയിരുന്നു.