ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അൾട്രാഗ്ലാമർ ഗെറ്റപ്പിൽ നടി പ്രിയ വാരിയർ!

നടി പ്രിയ വാരിയറുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഒരു ബോളിവുഡ് നടിയുടെ മേക്കോവറിലാണ് താരം ചിത്രങ്ങളിൽ ഉള്ളത്.
അസാനിയ നസ്രിൻ ആണ് പ്രിയയുടെ സ്റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ. മേക്കപ്പ് സാംസൺ ലേ.

ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാരിയര്‍. ചിത്രത്തിലെ ‘മാണിക്യമലരായ പൂവെ..’ എന്ന ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു.

about priya varrier

Vyshnavi Raj Raj :