തെറിവിളിയും ഭീക്ഷണിയും! ചീത്ത വിളിച്ച് കൊണ്ട് സ്ത്രീകൾ മാസങ്ങൾ പിന്നിട്ടു… ഞങ്ങളുടെ ദാമ്പത്യത്തിൽ സംഭവിച്ചത്!

എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൻ ചർച്ച വിഷയമായിരുന്നു. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്.

സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് . എന്നാൽ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് ഇത്. ചിത്രം വൈറലാകണമെന്നായിരുന്നു ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആഗ്രഹം. ഇക്കാര്യം ഫൊട്ടഗ്രഫറും സുഹ്യത്തുമായ അഖിൽ കാർത്തികേയനോട് പറയുകയായിരുന്നു. തുടർന്ന് വാഗമണ്ണിലെത്തിയാണ് ഷൂട്ട് നടത്തിയത്.ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് പ്രചരിച്ചത്. ഈ വിവാഹപൂർവ ഷൂട്ട് സഭ്യത ലംഘിച്ചെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഈ സംഭവം രാജ്യാന്തരമാധ്യമങ്ങളിലടക്കം വാർത്തായിയിരുന്നു

തേയില തോട്ടത്തിന്റെ പാശ്ചാത്തലത്തിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിലാണ് ഇവർ ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോളിതാ ഇവർ വീണ്ടും വാർത്തകളോട് പ്രതികരിക്കുകയാണ്. ഹണിമൂൺ പ്ലാനുകൾ ഒക്കെ കോവിഡ് നിയന്ത്രണം മൂലം നഷ്ടമായിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു ഐഡിയ പിറന്നത്, വളരെ നിയന്ത്രണത്തോടു കൂടി നടത്തിയ കോവിഡ് കാല കല്യാണം എന്ന നിലയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംബന്ധിക്കാനായത്. തങ്ങൾ വിവാഹിതരായി എന്ന് ലോകത്തെ അറിയിക്കാൻ ഏറ്റവും നല്ല വാസി ഫോട്ടോ ഷൂട്ട് ആണെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്തത്. വളരെ റൊമാന്റിക് ആയ ചിത്രീകരണത്തിന് പല ഐഡിയകൾ തപ്പിയ ശേഷമാണ് ഇങ്ങനെ ഒന്ന് തീരുമാനിച്ചത്.’ എന്നാൽ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തതോടെ കാര്യങ്ങൾ കൈവിടുകയായിരുന്നു.

തെറിവിളിയും ഭീക്ഷണിയും അന്നുമുതൽ തുടങ്ങിയതാണ്. എവിടെ ചെന്നാലും തുറിച്ചു നോട്ടങ്ങളും കുറവല്ല. എന്നാൽ ഇതുവഴി കൂടുതൽ ബോൾഡ് ആയി ജീവിതത്തെ സമീപിക്കാനും സാധിച്ചു. പോൺ സിനിമയിൽ അഭിനയിച്ചു കൂടെ എന്നുവരെ കേൾക്കേണ്ടി വന്നു. ചീത്ത വിളിക്കാൻ വന്നവരിൽ കുറെ സ്ത്രീകളും ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു

Noora T Noora T :