നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോൾ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്‍. കാലു കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചു എന്ന് ആരോപിച്ച് സൈബര്‍ ആങ്ങളമാരുടെ വന്‍ സൈബര്‍ ആക്രമണത്തിനും ഉപദേശത്തിനുമാണ് അനശ്വര ഇരയായത്.

ഇപ്പോളിതാ ഡബ്‌ളിയുസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്ബയിനിന്റെ ഭാഗമായി പ്രതികരിക്കുകയാണ് അനശ്വര,. സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവയ്ക്കുന്ന തന്റെ സന്തോഷങ്ങള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന അസഭ്യവര്‍ഷങ്ങള്‍ വായിക്കുന്ന എല്ലാവര്‍ക്കും, നമ്മള്‍ 21ാം നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന ചിന്തയുണ്ടാകുമെന്ന് അനശ്വര വ്യക്തമാക്കി. നിങ്ങളൊക്കെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്ബോള്‍ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്ന്. പഠിക്കണം ബഹുമാനിക്കാന്‍’, താരം കൂട്ടിച്ചേര്‍ത്തു

തന്റെ പതിനെട്ടാം വയസ് പൂര്‍ത്തിയായ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടി പങ്കുവെച്ച ചിത്രങ്ങള്‍ വന്‍ സൈബര്‍ ആക്രമണത്തിനിരയായി.അനശ്വര ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു സൈബര്‍ ആങ്ങളമാര്‍ രംഗത്ത് എത്തിയത്.സംഭവം വിവാദം ആയതോടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി നടിമാര്‍ രംഗത്ത് എത്തിയിരുന്നു.റിമ കല്ലിങ്കലടക്കമുള്ള നടിമാര്‍’യെസ് വീ ഹാവ് ലെഗ്‌സ്’എന്ന കാമ്പയിനും തുടക്കം കുറിച്ചിരുന്നു

Noora T Noora T :