ആറാട്ടിന്റെ ഫസ്റ്റ് എഡിറ്റിങ് കണ്ടു, കിളിപോയിരിക്കുകയാണ്; താരരാജാക്കന്മാരുടെ സംഗീത സംവിധായകൻ രാഹുൽ രാജ് പറയുന്നു, വരാൻ പോകുന്നത് ചില്ലറ ഐറ്റമല്ല മക്കളേ

മലയാളത്തിലെ യുവ സംഗീത സംവിധായകനാണ് രാഹുൽ രാജ്. തമിഴ് ചിത്രം കടവുൾ പാതി മിറുഗം പാതി എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. ഒരു പക്ഷെ 2021 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് രാഹുൽ രാജിന്റെ മ്യൂസിക്കായിരിക്കും.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് , പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജാണ്.

ചലച്ചിത്ര സംഗീത സംവിധാനത്തില്‍ നിന്ന് ഇടവേളയെടുത്ത് പ്രശസ്ത മ്യൂസിക് അക്കാദമിയായ ബെര്‍ക്ക്ലി കോളജ് ഓഫ് മ്യൂസികില്‍ നിന്ന് സ്‌കോറിംഗില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയെത്തിയ രാഹുല്‍ രാജ് ഭാഗമാകുന്ന വമ്പന്‍ പ്രൊജ്കട് കൂടിയാണ് മരക്കാര്‍. പിന്നണി ഗായികയും യൂട്യൂബറുമായ സരിതാ റാമിന്റെ ബഡി ടോക്സിലെ പ്രത്യേക പരിപാടിയായ മ്യൂസിക് ദർബാറിൽ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് രാഹുൽ രാജ്.

മരക്കാറിൻെറയും, ആറാട്ടിന്റെയും ഭാഗമാകാൻ സാധിച്ചത് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സന്തോഷമുണ്ടെന്നാണ് രാഹുൽ രാജ് പറയുന്നത്. പല സിനിമകളുടെയും വർക്ക് ഒരു വർഷം മുൻപ് നടന്നതാണ്. വരാൻ പോകുന്ന സിനിമകളുടെ വർക്ക് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് രാഹുൽ പറയുന്നത്

പ്രീസ്റ്റിലെ 2 ഗാനങ്ങൾ ഇതിനോടകം ഇറങ്ങി. മറ്റൊരു പാട്ട് കൂടി ഇറങ്ങാനുണ്ട്. സിനിമയോട് ചേർന്ന് നിൽക്കുന്ന പാട്ടാണിത്. പ്രമേയം പുറത്താകാൻ സാധ്യതയുള്ളത് കൊണ്ട് ആ പാട്ട് ഇപ്പോൾ റിലീസ് ചെയ്യുന്നില്ലെന്നാണ് രാഹുൽ പറയുന്നത്

അതേസമയം റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ട് സിനിമയെക്കുറിച്ചും രാഹുൽ വാചാലയയായി. നമുക്ക് ഇഷ്ടപെട്ട ലാലേട്ടൻ സിനിമകൾ ഉണ്ടാകും , അതിന്റെയെല്ലാം വലിയ ഫോമായിരിക്കും ആറാട്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് എഡിറ്റ് കണ്ടപ്പോൾ തന്റെ കിളി പോയി. നമ്മൾ ചെയ്യുന്ന സിനിമ ആയത് കൊണ്ട് തള്ളി മറിക്കുന്നതല്ലന്നാണ് രാഹുൽ പറയുന്നത്

വിഷു ദിനത്തിൽ റിലീസ് ചെയ്ത ആറാട്ടിലെ ടീസറിലെ ബിജിഎമ്മിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത് മോഹന്‍ലാലിന്റെ മാസ്സ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍.

മുണ്ടും മടക്കി കുത്തി തോളും ചെരിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍, മാസ്സ് രംഗങ്ങള്‍ അടങ്ങിയ തകര്‍പ്പന്‍ പ്രകടനമാണ് ടീസറില്‍ ഉള്ളത്. അതിനൊപ്പം തന്നെ തലയുടെ വിളയാട്ടം എന്ന ബിജിഎമ്മും കൂടെ ചേരുമ്പോള്‍ ചിത്രം ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വകുപ്പ് തന്നെ ആയിരിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

Noora T Noora T :