ശിവൻ ചേട്ടൻ തിരിച്ചു പോയി, സ്വന്തം മണിക്കുട്ടിയുടെ അടുത്തേക്ക്; ദീദി ദാമോദരൻ

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. എഴുത്തിലേക്ക് നയിച്ച മാർഗ്ഗദർശിയായിരുന്നു ശിവൻ ചേട്ടൻ എന്ന് തിരക്കഥാകൃത്ത് ദീദീ ദാമോദരൻ പറയുന്നു.

ദീദി ദാമോദരന്റെ കുറിപ്പ്

ശിവൻ ചേട്ടൻ തിരിച്ചു പോയി, സ്വന്തം മണിക്കുട്ടിയുടെ അടുത്തേക്ക്
അതിൽ ശിവൻ ചേട്ടൻ സന്തുഷ്‍ടനുമായിരിക്കും. അത്രയധികം ആ വിരഹത്തെക്കുറിച്ച് നേരിൽ കേട്ടിട്ടുട്ടുണ്ട്.
മരിച്ചിട്ടും എന്നും സംസാരിക്കുന്ന പ്രണയം. ശിവൻസിലെ മണികുടീരം ആ അനശ്വര പ്രണയത്തിന്റെ സ്‍മാരകമാണ്. ഭൂമിയിൽ ബാക്കിയായവർക്കാണ് നഷ്‍ടം മുഴുവനും.
ആ തിരിച്ചു പോക്കിൽ വറ്റിപ്പോകുന്നത് സ്‍നേഹത്തിന്റെ ഒരു കടലാണ്.


എഴുത്തിലേക്ക് നയിച്ച മാർഗ്ഗദർശിയായിരുന്നു ശിവൻ ചേട്ടൻ.
അവിചാരിതമായി അച്ഛൻ പോയപ്പോൾ പകരം സ്നേഹത്തണൽ പടർത്തിയ ആ കരുതൽ ജീവിയ്ക്കാനുള്ള പ്രത്യാശയായിരുന്നു . എന്നും. ആ നഷ്‍ടം ഒരിക്കലും നികത്താവാത്ത വേദനയാണ് .
വിട പറയാനാകാത്ത വേദന. അച്ചടിച്ച പോലുള്ള വിടവുറ്റ കയ്യക്ഷരത്തിലുള്ള കത്തുകളും ഓണത്തിനും വിഷുവിനും മറക്കാതെ അയയ്ക്കുന്ന സ്‍നേഹ സമ്മാനങ്ങളും സുഖവിവരമന്വേഷിച്ചുള്ള വിട്ടു പോകാത്ത ഫോൺ കോളുകളുമൊക്കെ നഷ്ടസ്പർമായി അവശേഷിക്കുമെങ്കിലും ആ സ്നേഹക്കടൽ എന്നും മനസ്സിൽ ജീവിക്കും.

Noora T Noora T :