കവിതകളെഴുതാതെ ‘കുഞ്ചാക്കോ ബോബൻ ‘ജനകീയ കവിയായി ’; ഇനി കവിതകൾ എഴുതിത്തുടങ്ങാതെ നിവർത്തിയില്ലന്ന് താരം; എല്ലാം ഒരു കുറുമ്പൻ കാരണം !

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കാ ബോബനെ ജനകീയ നടൻ എന്നൊക്കെ വിളിക്കാറുണ്ട്. എന്നാൽ, ഇതാദ്യമായി കവിതകളെഴുതാതെ ചാക്കോച്ചന് ജനകീയ കവി എന്ന സ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. നടനെന്ന നിലയിൽ താരം പൂർണ്ണതയിൽ എത്തിയെങ്കിലും കവിതകൾ എഴുതുന്ന കാര്യത്തിൽ താരത്തെ അത്ര കണ്ട് മലയാളികൾക്ക് പരിചിതമല്ല.

എന്നാലിപ്പോൾ കവിതയും എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന സംശയത്തിലാണ് താരം. ചാക്കോച്ചൻ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച ഒരു രസികൻ വിഡിയോയാണ് ഇത്തരമൊരു സംശയത്തിന് ഇടയൊരുക്കിയത്.

സംഭവം ഇനങ്ങനെയാണ്… “ഓൺലൈൻ ക്ലാസിൽ ടീച്ചർ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ മകനെ പഠിപ്പിക്കുകയാണ് അമ്മ. ‘മലയാളഭാഷയുടെ പിതാവ് ആരെന്ന ചോദ്യത്തിന്, എഴുത്തച്ഛൻ എന്നും മലയാള സാഹിത്യത്തിന്റെ മാതാവ് ആരെന്ന ചോദ്യത്തിന് ബാലാമണിയെന്നും കൊച്ചു മിടുക്കൻ ഉത്തരം പറഞ്ഞു. എന്നാൽ അടുത്ത ചോദ്യത്തിന് അവൻ നൽകുന്ന ഉത്തരമാണ് ചിരിപടർത്തുന്നത്.

ജനകീയ കവി ആരെന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ എന്ന് നിസംശയം പറയുകയാണ് ആ കുട്ടിക്കുറുമ്പൻ . സംഭവം വീഡിയോ കണ്ടിട്ട് കുട്ടി തമാശയ്ക്കല്ല പറഞ്ഞത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . ഉടൻ തന്നെ അൽപ്പം രോഷത്തോടെ ‘അമ്മ തിരുത്തിക്കൊടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ അല്ല കുഞ്ഞേ കുഞ്ചൻ നമ്പ്യാർ എന്നു അമ്മ പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കാണാം . കുഞ്ചാക്കോ ബോബന്റേയും കുഞ്ചൻ നമ്പ്യാരുടേയും പേരുകളുടെ ആദ്യത്തെ അക്ഷരങ്ങളുടെ സാമ്യമാകാം ഈ കുറുമ്പൻ കുഞ്ചാക്കാ ബോബനെ ജനകീയ കവിയാക്കിയത്..

ഏതായാലും ഈ ചാക്കോച്ചൻ തന്നെ പങ്കുവച്ച ഈ ചിരി വിഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ‘ഇനിയിപ്പോ അതായിട്ടു കുറയക്കണ്ട എഴുത് ചാക്കോച്ചാ, അങ്ങനെ ചാക്കോച്ചനും കവിയായി, ഇതു കൂടെയേ ഉണ്ടായിരുന്നുള്ളൂ കേൾപ്പിക്കാൻ പിള്ളേരെക്കൊണ്ട് പറയിപ്പിച്ചപ്പോൾ സമാധാനം ആയല്ലോ’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ചാക്കോച്ചനിലെ ഉറങ്ങിക്കിടക്കുന്ന കവിയെ ഉണർത്താനാണ് പലരും ഇപ്പോൾ ആവശ്യപ്പെടുന്നത്.

about kunjakko boban

Safana Safu :