അറ്റാക്ക് വന്ന പോലെ വേദന വന്നു, നെഞ്ചിൽ കോടാലി വച്ച് വെട്ടിയാൽ ഉണ്ടാകുന്ന വേദന, ഞാൻ ഓർത്തു കഴിഞ്ഞെന്ന്, എല്ലാവരും അടുത്ത് ഉണ്ടെങ്കിലും കൈ പൊക്കി വിളിക്കാൻ ആകുന്നില്ല; സാന്ദ്ര തോമസ്

നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും സാന്ദ്രയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഐസിയുവില്‍ നിന്നും സാന്ദ്രയെ മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമുള്ള വിവരമായിരുന്നു ഏറ്റവും ഒടുവിൽ വന്നത്

ഐസിയുവില്‍ ആയിരുന്ന സാന്ദ്ര ഇപ്പോൾ ആരോഗ്യസ്ഥിതി വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് നടി എത്തുകയുണ്ടായി. ഡെങ്കിയെ തുടർന്ന് വീട്ടിൽ കഴിഞ്ഞ നിമിഷങ്ങളെക്കുറിച്ചും മക്കളുടെ അവസരോചിതമായ പെരുമാറ്റത്തെ കുറിച്ചും വീഡിയോയിലൂടെ സാന്ദ്ര പറയുന്നുണ്ട് ,മാത്രമല്ല തന്റെ ഒപ്പം ആരൊക്കെയുണ്ടാകും എന്ന് ബോധ്യമായ നിമിഷങ്ങൾ കൂടിയാണ് കടന്നുപോയതെന്നും സാന്ദ്ര വ്യക്തമാക്കി.

ആശുപത്രിയിൽ എത്തിയത് തന്നെ വലിയ ഭാഗ്യമായി. ആശുപത്രി ജീവനക്കാർ പൊന്നുപോലെ നോക്കി. ഐസിയുവിൽ ഡോക്ടർമാരോട് സംസാരിച്ചു കൊണ്ട് ജോളിയായി ഇരിക്കുന്നതിന്റെ ഇടയിലാണ് തന്റെ അവസ്ഥ ക്രിട്ടിക്കൽ ആയതെന്നും സാന്ദ്ര പറയുന്നു. ബിപി ഡൌൺ, ഹേർട്ട് റേറ്റ് 30 നു താഴെ, അറ്റാക്ക് പോലെ വന്നുവെന്നും വീഡിയോയിൽ സാന്ദ്ര പറയുന്നു.

‘അറ്റാക്ക് വന്ന പോലെ വേദന വന്നു. ഞാൻ ഓർത്തു കഴിഞ്ഞെന്ന് . എല്ലാവരും അടുത്ത് ഉണ്ടെങ്കിലും കൈ പൊക്കി വിളിക്കാൻ ആകുന്നില്ല. നെഞ്ചിൽ കോടാലി വച്ച് വെട്ടിയാൽ ഉണ്ടാകുന്ന വേദന ആയിരുന്നു. വിശദീകരിക്കാൻ ആകാത്ത വേദനയായിരുന്നു ഉണ്ടായത്.

പക്ഷെ നിങ്ങൾ അറിയേണ്ട കാര്യം, ഡെങ്കി പകരുന്നത് അല്ല. കൊതുക് പടർത്തിയാൽ മാത്രം പടരുന്നതാണ്‌. ചെളിവെള്ളത്തിൽ മുട്ട ഇടുന്ന കൊതുക് അല്ല ഡെങ്കി പടർത്തുന്നത്. ഫ്രഷ് വാട്ടറിൽ മുട്ടയിടുന്ന കൊതുകാണ് ഇത് പടർത്തുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം’, എന്നും സാന്ദ്ര ഉപദേശിക്കുന്നുണ്ട്.

അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സാന്ദ്ര തോമസിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരട്ടക്കുട്ടികളായ കാത്‌ലിന്റെയും, കെന്‍ഡലിന്റെയും വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സാന്ദ്ര പങ്കുവെക്കാറുണ്ട്. തങ്കം, ഉമ്മുക്കുല്‍സു എന്നാണ് മക്കളെ വീട്ടില്‍ വിളിക്കുന്നത്.

Noora T Noora T :