ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ ഇട്ടാൽ എന്താ പ്രശ്നം ; അതും ഇതും വിദേശ സംസ്കാരം തന്നെ ; വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ഊർമ്മിള ഉണ്ണി !

അഭിനയം കൊണ്ടും നൃത്തം കൊണ്ടും വർഷങ്ങളായി പ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന നായികയാണ് ഊർമ്മിള ഉണ്ണി . മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം ഒരേ പോലെ സ്ഥാനം കണ്ടെത്തിയ താരം സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിട്ടുകൊണ്ടും പ്രേക്ഷകർക്കിടയിൽ സജീവമാണ്. വളരെ പക്വതയോടെയുള്ള സംസാര ശൈലിയാണ് മലയാളികൾക്കിടയിൽ ഉർമ്മിളയെ ശ്രദ്ധേയമാക്കുന്നത്. എഴുത്തുകൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഊർമ്മിള ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തിൽ ഇപ്പോൾ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഊർമ്മിള ഉണ്ണി.

ഇന്ന് എൻ്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലർ ഫേസ്ബുക്കിൽ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും .അല്ലെങ്കിൽ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കും. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്‌സ് ഡേയ്‌ക്കോ ഫാദേഴ്‌സ്ഡേയ്‌ക്കോ എഫ്ബിയിൽ ഒരു ഫോട്ടോ ഇട്ടാൽ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്.

ഈ കൂട്ടരിൽ പലരും വീട്ടുകാരുമായി വഴക്കുള്ള വരാണ് അപ്പനോട് മിണ്ടില്ല ,അമ്മയെ നോക്കില്ല ….. സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ ഫേസ്ബുക്കിൽ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്’, എന്ന ചോദ്യവുമായി ഊർമ്മിള പങ്കിട്ട ഒരു പോസ്റ്റാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

ഊർമ്മിളയുടെ പൂർണ്ണമായ വാക്കുകൾ!

ഇന്ന് എൻ്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലർ എഫ്ബിയിൽ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും .അല്ലെങ്കിൽ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കും …. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്‌സ് ഡേയ്‌ക്കോ ഫാദേഴ്‌സ്ഡേയ്‌ക്കോ എഫ്ബിയിൽ രു ഫോട്ടോ ഇട്ടാൽ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്.

ഈ കൂട്ടരിൽ പലരും വീട്ടുകാരുമായി വഴക്കുള്ള വരാണ് അപ്പനോട് മിണ്ടില്ല ,അമ്മയെ നോക്കില്ല ….. സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ എഫ്ബിയിൽ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്

ദിനങ്ങളും ആഘോഷമാക്കാം ബി പോസിറ്റീവ് ! ഇഷ്ടമുള്ളവർ ഫോട്ടോ ഇടട്ടെ. …വേണ്ടാത്തവർ ഇടണ്ട. പിന്നെ വിവാഹ വാർഷികം മക്കളുടെ പിറന്നാള് എന്നൊന്നും പറഞ്ഞ് വന്നേക്കരുത് ! സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവർ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്! എന്ന് പറഞ്ഞുകൊണ്ടാണ് അവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അടുത്തിടെ നാദ വിനോദങ്ങൾ എന്ന് ആമുഖമായി പറഞ്ഞ് കൊണ്ട് ഊർമ്മിള ഉണ്ണി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കൗമാരകാലത്ത് കമൽ ഹാസനോടുണ്ടായിരുന്ന ഭ്രമത്തെ കുറിച്ചായിരുന്നു ഊർമ്മിള ഉണ്ണി കുറിപ്പിൽ പറഞ്ഞിരുന്നത്. മദനോത്സവം’ ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ടുള്ള ഓർമ്മകളും ഊർമ്മിള പറഞ്ഞു. ചിലങ്ക ” എന്നൊരു സിനിമ തെലുങ്കു സിനിമ മലയാളത്തിൽ ഡബ് ചെയ്തു വന്നതും അതിലെ നായികക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന് എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞതുമൊക്കെ ഉർമ്മിളയുടെ കൗമാരക്കാലത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു.

ആ ജയപ്രദയും കമലഹാസനും ഒന്നിച്ചഭിനയിച്ച സാഗരസംഗമത്തിലെ നാദ വിനോദങ്ങൾ …. എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് താനാണെന്ന് നിനച്ച് പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക ,റോസാപൂ ചൂടുക ,കൺപീലി ഒട്ടിച്ച് കണ്ണെഴുതുക ,കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികൾക്കൊക്കെ ആ കൗമാരം സാക്ഷിയായിട്ടുണ്ടെന്നും പിന്നീട് കൗമാരം കഴിഞ്ഞതോടെ ഭ്രമങ്ങളും തീർന്നെന്നും ഊർമ്മിള പറഞ്ഞു.

പിന്നീട് സിനിമയിലേക്ക് ചുവടുവച്ചപ്പോൾ കമൽ ഹാസൻ മുഖ്യാതിഥിയായ വേദിയിൽ പങ്കെടുത്തതും അടുത്തു കണ്ടാൽ ഒരു സെൽഫി ‘ എടുക്കാമെന്നോർത്തതും രസകരമായിത്തന്നെ ഊർമ്മിള പറഞ്ഞു. മനോഹരമായ വാക്കുകളിലൂടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ ആരാധകർ വളരെ ആവേശത്തോടെയാണ് അതിനെ ഏറ്റെടുത്തത്.

about urmila unni

Safana Safu :