21 വയസുള്ളപ്പോഴാണ് രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്! മുഖത്തിന്റെ പകുതി ഭാഗം പൊള്ളി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, ഒരു ചെവി പൊള്ളിയടര്‍ന്നു,,, 53 സര്‍ജറി നടന്നു

ആസിഡ് ആക്രമണത്തിന് ഇരയായ തന്റെ സഹോദരി രംഗോലി ചന്ദല്‍ പൂര്‍വ്വസ്ഥിതിയിലേക്ക് ആകാന്‍ സഹായിച്ചത് യോഗയാണെന്ന് നടി കങ്കണ റണാവത്.

21 വയസുള്ളപ്പോഴാണ് രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. മുഖത്തിന്റെ പകുതി ഭാഗം പൊള്ളി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, ഒരു ചെവി പൊള്ളിയടര്‍ന്നു, ഒരു സ്തനം ഗുരുതരമായി നശിച്ചു. രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ 53 സര്‍ജറികളിലൂടെ കടന്നു പോകേണ്ടി വന്നെന്ന് കങ്കണ പറയുന്നു.

കങ്കണ റണാവത്തിന്റെ കുറിപ്പ്:

യോഗയെ കുറിച്ച് രംഗോലിക്ക് പറയാന്‍ ഒരു പ്രചോദനാത്മകമായ കഥയുണ്ട്. 21 വയസുള്ളപ്പോഴാണ് രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. മുഖത്തിന്റെ പകുതി ഭാഗം പൊള്ളി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, ഒരു ചെവി പൊള്ളിയടര്‍ന്നു, ഒരു സ്തനം ഗുരുതരമായി നശിച്ചു. രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ 53 സര്‍ജറികളിലൂടെ കടന്നു പോകേണ്ടി വന്നു.

സംസാരിക്കാതിരുന്നതിനാല്‍ അവളുടെ മാനസികാരോഗ്യത്തെ കുറിച്ചായിരുന്നു എന്റെ ആശങ്ക. എന്ത് സംഭവിച്ചാലും അവള്‍ ഒരു വാക്ക് പോലും മിണ്ടാറില്ലായിരുന്നു. ഒരു എയര്‍ ഫോഴ്‌സ് ഓഫീസറുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ആസിഡ് ആക്രമണത്തിന് ഇരയായ അവളുടെ മുഖം കണ്ട ശേഷം അയാള്‍ പിന്നീട് വന്നിട്ടില്ല.

പിന്നീട് അവള്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കുകയോ ഒരു വാക്കു പോലും ഉരിയാടുകയോ ചെയ്തിട്ടില്ല. അവള്‍ ഷോക്കിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാനസിക സഹായത്തിനുള്ള തെറാപ്പികള്‍ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. അന്ന് എനിക്ക് 19 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ഗുരു സൂര്യ നാരായണന്‍ ഒപ്പം ഞാന്‍ യോഗ ചെയ്തു.

അന്ന് അത് പൊള്ളലേറ്റതും മാനസികാഘതവും സംഭവിച്ച രോഗികളെ സഹായിക്കുമെന്നും റെറ്റിന ട്രാന്‍പ്ലാന്റിലൂടെ കാഴ്ച വീണ്ടെടുക്കാനാവും എന്നൊന്നും അറിയില്ലായിരുന്നു. അവള്‍ എന്നോട് സംസാരിക്കണമെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചു, അതിനാല്‍ ഞാന്‍ എവിടെ പോകുമ്പോഴും യോഗ ക്ലാസിന് പോകുമ്പോഴും അവളെയും കൂട്ടി.

യോഗ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ അവളില്‍ ഞാന്‍ പരിവര്‍ത്തനം കണ്ടു. അവളുടെ വേദനകളോട് മാത്രമല്ല എന്റെ മുടന്തന്‍ തമാശകളോടും അവള്‍ പ്രതികരിക്കാന്‍ ആരംഭിച്ചു. നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുത്തു. നിങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങളോട് പൊരുതാനുള്ള ഉത്തരം യോഗയാണ്.

Noora T Noora T :