ഈ ആഴ്ച എല്ലാവരും കാത്തിരുന്നത് സംഭവിക്കും! സന്തോഷ വാർത്തയ്ക്കൊപ്പം മറ്റൊരു സർപ്രൈസ്! വെളിപ്പെടുത്തി സൂര്യ; ആകാംക്ഷയോടെ ആരാധകർ

പലരും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും ബിഗ് ബോസ്സ് മത്സരാർത്ഥി സൂര്യ ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരുകയായിരുന്നു.ബിഗ് ബോസിൽ മണിക്കുട്ടനോടുള്ള പ്രണയം ധൈര്യത്തോടെ തുറന്ന് പറഞ്ഞതും അതിനെ തുടർന്ന് സഹ മത്സരാർത്ഥികൾ ഗെയിം സ്ട്രാറ്റജി എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തിയതുമെല്ലാം സൂര്യ എന്ന പെൺകുട്ടിയോട് ആരാധകർക്ക് പ്രിയം കൂടാൻ കാരണമാകുകയായിരുന്നു.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ വലിയ ജനപ്രീതി നേടിയെടുത്ത സൂര്യ തൊണ്ണൂറ് ദിവസത്തിന് മുകളില്‍ മത്സരത്തില്‍ നിന്നതിന് ശേഷമാണ് പുറത്തായത്. പുറത്ത് വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സൂര്യ തന്നെ രംഗത്ത് വരികയും ചെയ്തു. അതോടെ മാധ്യമങ്ങൾ അത് ഏറ്റെടുത്തു.

ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് സൂര്യ അഭിനയത്തിൽ കഴിവ് തെളിയിച്ച നല്ലൊരു നായികയായിരുന്നു എന്ന് അധികം പ്രേക്ഷകരും അറിഞ്ഞത്. സൂര്യയുടെ അഭിനയവും പാട്ടും കവിതയും വാക്കുകളെ തിരിച്ചെഴുതുന്ന അപൂർവ കഴിവുമെല്ലാം സൂര്യയ്ക്ക് ആരാധകരെ നേടിക്കൊടുത്തു
തുടർന്ന് ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

ബിഗ് ബോസ്സിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും സന്തോഷത്തോടെ ആരാധകരെ സൂര്യ അറിയിച്ചിരുന്നു തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ പറഞ്ഞിരുന്നു

ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസം സൂര്യ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർക്ക് സന്തോഷം നൽകുകയാണ്

അടുത്ത ആഴ്ച ലൈവ് വരും ട്ടൊ! ഒരു പുതിയ പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. ആദ്യമായി എന്റെ ഒരു കഥ പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരും പ്രാർത്ഥിക്കണമെന്ന് സൂര്യ കുറിച്ചത്. പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർക്ക് സന്തോഷം നൽകിയിരിക്കുകയാണ്

അതേസമയം തന്നെ തങ്ങളുടെ പ്രിയ മത്സരാർത്ഥി സൂര്യ ലൈവിൽ എത്താത്തതിനെ സങ്കടം ആരാധകർ പ്രകടിപ്പിക്കാറുണ്ട്. സൂര്യ മെസേജിന് മറുപടി തരാത്തതിനെ കുറിച്ചും ലൈവില്‍ വരാത്തതിനെ കുറിച്ചും ഫാന്‍സ് ചോദിച്ചിരുന്നു. താന്‍ ലൈവുമായി ഉടനെയെത്താം , മെസ്സേജുകളൊക്കെ വായിച്ച് തീരുന്നേയുള്ളൂ എന്നാണ് താരം മറുപടി നൽകിയത്. ലൈവിൽ ഉടൻ എത്തുമെന്നുള്ള ആ ഉറപ്പ് സൂര്യ ആരാധകർക്ക് നൽകിയിയിരുന്നു. എന്നാൽ ആ ഉറപ്പ് കഴിഞ്ഞ ദിവസവും സൂര്യ നൽകിയിട്ടുണ്ട് അടുത്ത ആഴ്ച ലൈവിൽ എത്താമെന്നാണ് സൂര്യ പറഞ്ഞത്

Noora T Noora T :