“വാ, നമുക്ക് ഒളിച്ചോടാം”; ആരാധകന്റെ ക്ഷണത്തിന് നിരഞ്ജനയുടെ കിടിലൻ മറുപടി !

മലയാള സിനിമയുമായി വളരെയധികം ബന്ധമുള്ള കുടുംബത്തിലെ ഇളമുറക്കാരിയാണ് നിരഞ്ജന. ദേവാസുരം സിനിമയിലെ മോഹൻലാൽ-രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്

യുവനടിമാരില്‍ ശ്രദ്ധേയയായി തിളങ്ങിനില്‍ക്കുന്ന നിരഞ്ജന , ബിടെക്, പൂത്തന്‍പണം, കെയര്‍ ഓഫ് സൈറ ബാനു ഉള്‍പ്പെടെയുളള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട് . രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം സിനിമയിലൂടെയാണ് നിരഞ്ജന അനൂപ് സിനിമയിലേക്ക് എത്തിയത് . തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ നിരഞ്ജന മലയാളത്തില്‍ അഭിനയിച്ചു. അനൂപ് മേനോന്‍ ചിത്രം കിങ് ഫിഷ്, ദ സീക്രട്ട് ഓഫ് വുമണ്‍ തുടങ്ങിയവയാണ് നടിയുടെ പുതിയ സിനിമകള്‍.

സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നിരഞ്ജന എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് നിരഞ്ജന നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. ‘വാ നമുക്ക് ഒളിച്ചോടാം’ എന്നാണ് ഒരാള്‍ നിരഞ്ജനയോട് പറഞ്ഞത്. തുടര്‍ന്ന് ഇതിന് സ്വന്തം ശബ്ദത്തിലൂടെ വീഡിയോയിലൂടെ മറുപടി നല്‍കി താരം.

“എനിക്ക് പ്രേമവുമില്ല, പ്രേമിക്കാന്‍ ആഗ്രഹവുമില്ല. ടാറ്റ ബൈ ബൈ’ എന്നാണ് നിരഞ്ജന അനൂപ് മറുപടി കൊടുത്തത്. അതേസമയം അഭിനയത്തിന് പുറമെ നൃത്തത്തിലും തിളങ്ങിയ താരമാണ് നടി. ഇടയ്ക്ക് നൃത്ത വീഡിയോകളും പോസ്റ്റ് ചെയ്ത് എത്തിയിരുന്നു താരം. നിരഞ്ജന അനൂപിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍, രേവതി തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത്.

മുല്ലശ്ശേരി രാജഗോപാല്‍, ഭാര്യ ലക്ഷ്മി എന്നിവര്‍ മംഗലശ്ശേരി നീലകണ്ഠന്‍, ഭാനുമതി എന്നീ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായി. അനൂപ് അക്ബര്‍, നാരായണി എന്നിവരാണ് നിരഞ്ജനയുടെ മാതാപിതാക്കള്‍. സംവിധായകന്‍ രഞ്ജിത്ത് നടിയുടെ അങ്കിളാണ്. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവയിലാണ് നിരഞ്ജന നൃത്തത്തില്‍ പ്രാവീണ്യം നേടിയത്‌.

ABOUT NIRANJANA

Safana Safu :