“കുഞ്ചാക്കോ ലെഗസി” ; ഇത് ഒരു അപൂർവ ശ്രേണി ; പക്ഷെ ചാക്കോച്ചൻ നന്ദി പറഞ്ഞത് അമ്മമാർക്ക് !

ഇന്നും മലയാളികളുടെ നിത്യ ഹരിത മധുര പതിനേഴുകാരനായി ഏവരും കാണുന്ന നായകനാണ് കുഞ്ചാക്കോ ബോബൻ . 1997ല്‍ ഫാസില്‍ ഒരുക്കിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ചാക്കോച്ചന്‍റെ അഭിനയ ജീവിതത്തിന്റെ തുടക്കം.

തുടർന്ന് അങ്ങോട് ‘നക്ഷത്രതാരാട്ട്’, ‘നിറം’, ‘ദോസ്ത്’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’, ‘കസ്തൂരിമാന്‍’, ‘സ്വപ്നക്കൂട്’ തുടങ്ങി ഏറ്റവും ഒടുവിൽ നായാട്ട് എന്ന സിനിമ വരെ എത്തി നിൽക്കുന്നു അദ്ദേഹത്തിന്‍റെ സിനിമാജീവിതം. ചോക്ലേറ്റ് ഹീറോ എന്ന ടാഗ് പൊട്ടിച്ച് പുറത്തുവരാൻ ചാക്കോച്ചൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.

ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ തന്‍റെ കുടുംബത്തിലെ നാല് തലമുറയെ ഒരു ചിത്രത്തിൽ ഒതുക്കി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

“‘ഫാദേഴ്സ് ഡേ, കുഞ്ചാക്കോ ലെഗസി, ഇത് സാധ്യമാക്കി മാറ്റിയ എല്ലാ അമ്മമാരോടും വലിയ നന്ദി’ എന്ന് കുറിച്ചാണ് ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അപ്പൂപ്പനും ഉദയാ സ്റ്റുഡിയോയുടെ ഉടമയുമായ നിര്‍മ്മാതാവ് കുഞ്ചാക്കോ, അപ്പൻ ബോബൻ കുഞ്ചാക്കോ, എന്നിവരുടെ ചിത്രവും തന്‍റെ ചിത്രവും മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയുടെ ചിത്രവും ചേർത്താണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്.

നിരവധി താരങ്ങളും ആരാധകരും പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ഫര്‍ഹാൻ ഫാസിൽ, രമേഷ് പിഷാരടി, മിഥുൻ മാനുവൽ തോമസ്, കെഎസ് ഹരിശങ്കര്‍ ജിസ് ജോയ്, മുന്ന മീനാക്ഷി തുടങ്ങി നിരവധിപേർ കമന്‍റുകളുമായി എത്തിയിട്ടുണ്ട് . ഇതേറെ മനോഹരമായിരിക്കുന്നുവെന്നാണ് നടൻ ദുൽഖര്‍ സൽമാൻ പ്രതികരിച്ചത്.

about kunjakko boban

Safana Safu :