സഹോദരനും അച്ഛനും ഒപ്പമുള്ള മലയാളികളുടെ താരറാണി; ബാലതാരമായി തിളങ്ങിയത് കൊണ്ട് പഴയകാല ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നതെന്ന് ആരാധകർ !

ബാലതാരമായും മികച്ച നടിയായും ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മറ്റൊരു നായിക ഉണ്ടാകില്ല. അത്രയധികം സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ കാവ്യാ മാധവന്റെ പഴയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇന്നും കാവ്യാ ആരാധകരുടെ പ്രിയപ്പെട്ട നായികയാണ് . സോഷ്യൽ മീഡിയയിൽ കാവ്യയുടെ സിനിമകൾക്കൊപ്പം കുടുംബവിശേഷങ്ങളും ചർച്ചാ വിഷയമാണ്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലങ്കിലും കാവ്യയുടെ പേരിൽ നിരവധി ഫാൻ പേജുകളുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാവ്യയുടേയും കുടുംബത്തിന്റെയും ചിത്രമാണ്. നടിയുടെ ഫാൻസ് പേജിലാണ് ആ അപൂർവ്വ ചിത്രം പ്രചരിക്കുന്നത്. ഫാദേഴ്സ് ഡേ സ്പെഷ്യലായിട്ടാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്.

കാവ്യയുടെ അച്ഛന്റേയും സഹോദരന്റേയും ചിത്രമാണ് പ്രചരിക്കുന്നത്. നടിയുടെ കുട്ടിക്കാലത്തെ ചിത്രമാണിത്. കുട്ടിയായ കാവ്യയേയും സഹോദരനേയുമാണ് ചിത്രത്തിൽ കാണുന്നത്. ഫാൻസ് പേജിൽ പ്രചരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലയാിട്ടുണ്ട്.

മികച്ച അഭിപ്രായനമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാവ്യയുടെ പഴയ ചിത്രം കാണുമ്പോൾ നടിയുട ബാല്യകാലത്തെ ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നതെന്നാണ് ആരാധകർ പറയുന്നു. പഴയ സിനിമകളിലേക്ക് ഒരിക്കൽ കൂടി പോയതുപോലേ ആണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് മഹാലക്ഷ്മിയുടേയും ദിലീപിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയുടെ ഫാൻസ് പേജിൽ തന്നെയാണ് ഈ ചിത്രങ്ങളും പ്രചരിച്ചത്. അച്ഛന് ആശംസയുമായി മീനാക്ഷിയും രംഗത്ത് എത്തിയിരുന്നു.

കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മീനാക്ഷിയും ഫാദേഴ്സ് ഡേ ആശംസിച്ചത്. താരപുത്രിയുടെ ഇൻസ്റ്റഗ്രാം ചിത്രവും ആരാധകരുടെ ഇടയിൽ വൈറലാട്ടുണ്ട്. മഹാലക്ഷമിയും മീനാക്ഷിയും ഒരുപോലെയാണെന്നാണ് ആരാധകർ പറയുന്നത്.

about kavya madhavan

Safana Safu :