അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ മുഹൂർത്തം, എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…! പിതൃദിനത്തിൽ തിലകന്റെ ഓർമ്മ പങ്കുവെച്ച് ഷമ്മി തിലകൻ

പിതൃദിനത്തിൽ തിലകന്റെ ഓർമ്മ പങ്കുവെച്ച് മകനും നടനുമായ ഷമ്മി തിലകൻ. അച്ഛന്‍ തിലകന്‍ തനിക്കെന്നും സൂപ്പര്‍ ഹീറോ ആണെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.. തന്റെ മകനോട് അസൂയ തോന്നിയ നിമിഷമാണിത് എന്ന് കുറിച്ചു കൊണ്ട് തിലകന്‍ മകന്‍ അഭിമന്യുവിനെ എടുത്തു നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഷമ്മി തിലകന്റെ കുറിപ്പ്:

സൂര്യനെ പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല..; കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..!

സൂപ്പര്‍ഹീറോ തന്നെയായിരുന്നു അച്ഛന്‍ എനിക്കെന്നും..! ഈ പിതൃദിനത്തില്‍..; എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെയ്ക്കാനുള്ളത്..! എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…!

ഇരകൾ എന്ന സിനിമയിലൂടെയാണ് ഷമ്മി തിലകൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പരീക്ഷ ശ്രദ്ധ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

അഭിനയത്തിന് പുറമെ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടെയാണ് ഷമ്മി തിലകൻ. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിനായാണ് അദ്ദേഹം ആദ്യമായി ശബ്ദം നൽകിയത്. ചിത്രത്തിൽ പ്രേം നസീറിനുൾപ്പടെ 20ഓളം കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ഡബ് ചെയ്തത്. 1993ൽ ഗസൽ എന്ന സിനിമയുടെയും 2018ൽ ഒടിയനിലൂടെയും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

Noora T Noora T :