വിവാഹമോചനം നേടിയ താരദമ്പതികൾ 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചതിന് പിന്നാലെ മറ്റൊരു ആഘോഷം; പ്രിയ രാമന് ഇരട്ടി സന്തോഷം; ചിത്രം വൈറൽ , ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിവാഹമോചനം നേടിയ പ്രിയ രാമനും നടന്‍ രഞ്ജിത്തും 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്.

‘ആരാധകരുടെ സ്‌നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം രഞ്ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. മറ്റൊരു വിഡിയോയിൽ തന്റെ ഭർത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.

കഴിഞ്ഞ ദിവസമായിരുന്നു പ്രിയ രാമന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസൊരുക്കി സെമ്പരത്തി ടീം താരത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദിവാകര്‍, ശബാന, കതിര്‍, വിജെ അഗ്നി, സഞ്ജയ് കുമാര്‍ അസ്രാനി ഇവരെല്ലാം പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ദിവാകറായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു പ്രിയ സഹപ്രവര്‍ത്തകരുടെ സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയത്.
വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് പ്രിയയുടെ പിറന്നാളെത്തിയത്.

1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തിൽ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

2014 ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടുകയും, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം പ്രിയ രാമന്‍, സിനിമകളില്‍ നിന്നും മാറി കൂടുതല്‍ തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് ആകട്ടെ, നടി രാഗസുധയെ വിവാഹം ചെയ്തു. 2014 ല്‍ രാഗസുധയെ വിവാഹം ചെയ്യുകയും 2015 ല്‍ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്.

Noora T Noora T :