ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താകുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പൊള്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു.അമ്മ പ്രസിഡന്റെ മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ചാകും യോഗത്തിന്റെ തിയതി നിശ്ചയിക്കുക.

താര സംഘടനയായ അമ്മയില്‍ അംഗമാണ് ബിനീഷ് കോടിയേരി .നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമായ ബിനീഷ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മയുടെ ടീമായ കേരളാ സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്. അതുകൊണ്ട് തന്നെ വിഷയം എക്സിക്യൂട്ടീവ് യോഗത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഷ്കരിച്ച നിയമാവലിയില്‍ അമ്മ സംഘടനയിലെ അംഗത്തെ സസ്പെന്‍ഡ് ചെയ്യുന്നതിന് എക്സിക്യൂട്ടീവ് കമ്മറ്റിക്കും അംഗത്തെ പുറത്താക്കുന്നതിന് ജനറല്‍ ബോഡിക്കും അധികാരമുണ്ട്. അതുകൊണ്ട് തന്നെ ബിനീഷ് കോടിയേരിക്ക് നേരെ സസ്പെന്ഷന് അടക്കമുള്ള നടപടിക്ക് സാധ്യതയേറെയാണ്