കരഞ്ഞും പതം പറഞ്ഞും തളർന്നും തുഴഞ്ഞും… ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ ആ രാത്രി! നീറുന്ന ഓർമ്മകൾ

അവതാരകരുടെ കൂട്ടത്തില്‍ വലിയ ആരാധക ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് അശ്വതി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. . എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. തന്‍റെ നിലപാടുകള്‍ പരസ്യമായി പറയാന്‍ മടികാണിക്കാറുമില്ല. കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സാമൂഹിക വിഷയങ്ങളെ കുറിച്ചും ഒക്കെ ഉള്ള വിശേഷങ്ങളുമായി അശ്വതി എത്താറുണ്ട്. എഴുത്തുകാരി കൂടിയായ അശ്വതിയുടെ വാക്കുകള്‍ ആവേശത്തോടെ ആരാധകര്‍ ഏറ്റെടുക്കാറുള്ളത് .അത്തരത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയുടെ ഓർമ്മയുമായി എത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.

അശ്വതിയുടെ ഹൃദയസ്പർശിയായ കുറിപ്പിന് നടി സരയൂ പങ്കിട്ട കമന്റും ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. അശ്വതിയുടെ വാക്കുകൾ…

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയുടെ ഓർമ്മയാണിന്ന്. മനുഷ്യന്മാര് ഇങ്ങനങ്ങ് മരിച്ച് പോകാവോ? ഒറ്റ വാക്കും പറയാതെ… പതിവുള്ളൊരുമ്മ പോലും തരാതെ, ഇനി എന്നു കാണുമെന്ന് പറയാതെ…അമ്മ കോരിക്കൊടുത്ത ഇത്തിരി കഞ്ഞി കുടിച്ച്.അയല്പക്കത്തെ ആലീസ് ചേച്ചിയുടെ കൈയിൽ നിന്ന് ഇത്തിരി വെള്ളം വാങ്ങി കുടിച്ച്…എന്റെ ‘നാരായണാ’ ന്നു അമ്മയുടെ മടിയിലേയ്ക് വീണ്, ഒരു രാത്രി ഒറ്റയ്ക്കങ്ങൊരു പോക്ക്.

ആഹ്…പോട്ടെ !! എനിക്കും കാണണ്ട…പക്ഷേ പിന്നേമെന്തിനാ എന്റെ സ്വപ്നത്തിൽ വന്ന് ഉറക്കെ ചുമയ്ക്കുന്നെ? കട്ടിൽ ചോട്ടിൽ കോളാമ്പി തിരയുന്നേ? ധന്വന്തരത്തിന്റെ കുപ്പി കമഴ്ത്തുന്നെ…? നരച്ച മൂടിലെ തുളസിക്കതിർ ഇട്ടേച്ച് പോകുന്നെ? അമ്മയെ നോക്കണേടീ കൊച്ചേ ന്ന് പറയുന്നേ…? ഒരു ഉമ്മ കടമുണ്ടെന്ന് പിന്നെയും ഓർമ്മിപ്പിക്കുന്നെ…?? പോയവർക്ക് അങ്ങ് പോയാ പോരെ…!!

“അമ്മാമ്മച്ചി മരിച്ചു പോയാൽ ഞാനും മരിക്കും എന്ന് ഉറപ്പിച്ചിരുന്നൊരു കൗമാരക്കാരി

കരഞ്ഞും പതം പറഞ്ഞും തളർന്നും തുഴഞ്ഞും കടലെത്ര കടന്നിരിക്കുന്നു. പതിനേഴു വർഷം കഴിഞ്ഞും എഴുതി മുഴുമിക്കാൻ വയ്യാത്ത വണ്ണം ഈ ഓർമ്മയിൽ ഇത്രമേൽ പെയ്യണമെങ്കിൽ നോവെത്ര തീരാതെ ബാക്കിയുണ്ടാവണം”, എന്നാണ് അശ്വതി കുറിച്ചത്.

അമ്മൂമ്മ മണം കിട്ടുന്നെനിക്ക്..ഓർത്തോർത്തു പിറുപിറുത്ത് പരിഭവിക്കാൻ ,ഇങ്ങനെ നാളേറെ കഴിഞ്ഞും നോവോടെ ഓർമ്മിക്കാൻ, ഒരുപാട് സ്നേഹവും നിറയെ ഉമ്മയും മാത്രം പകർന്നു തന്ന മുത്തശ്ശിയിടങ്ങൾ ഉള്ളവർ /ഉണ്ടായിട്ടുള്ളവർ ഭാഗ്യവാന്മാർ ആണ്… ശൂന്യത മാത്രമാണ് എനിക്കാ നല്ലിടങ്ങളിൽ”, എന്നാണ് സരയൂ അശ്വതിക്ക് നൽകിയ കമന്റ്.

Noora T Noora T :