ലാലേട്ടന്റെ മിന്നൽ പ്രഖ്യാപനം! ആ സന്തോഷവാർത്ത അമ്പരപ്പിച്ചു, ബിഗ് ബോസ് വിജയി? ഇത് പൊളിച്ചടുക്കും

സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതതയായിരുന്നു ലഭിച്ചിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ 95ാം ദിവസമായിരുന്നു ബിഗ് ബോസ് നിർത്തി വെച്ചത്. തൊട്ടടുത്ത ദിവസം തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ഫിനാലെയെ കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനായി ഒരാഴ്ചത്തെ വോട്ടിങ്ങും നടത്തിയിരുന്നു.

പ്രേക്ഷകർ സജീവമായി വോട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വോട്ടിംഗ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ടില്ല, ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിരുന്നു

ബിഗ് ബോസ് ഫിനാലെ ഉണ്ടാകില്ലേ, വിജയിയെ പ്രഖ്യാപിക്കില്ലേ, ഞങ്ങളെ പറ്റിക്കുകയാണോ എന്ന ബിഗ് ബോസ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പുതിയ പ്രമോ എത്തിയിരിക്കുന്നു. പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ ഒരു ഫിനാലെ തന്നെ ഉണ്ടാകും എന്നാണ് മോഹൻലാൽ ഇപ്പോൾ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

‘ബിഗ് ബോസ് മലയാളം സീസൺ 3 ന്റെ തുടക്കം മുതൽക്കെ ഒപ്പം സഞ്ചരിച്ച് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച് ഷോയെ മഹാ വിജയമാക്കി തീർത്ത പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. വിജയിയെ കണ്ടെത്താനുള്ള ഫൈനൽ വോട്ടിങ്ങിലും വൻ പങ്കാളിത്തം ആണുണ്ടായത്’ എന്ന് പറഞ്ഞുകൊണ്ടുള്ള പുതിയ പ്രമോ ആണ് വൈറൽ ആയത്.

‘ഇപ്പോൾ പ്രേക്ഷകർ ഒരേ മനസ്സോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 3 യിലെ വിജയി ആര്? പക്ഷേ അൽപ്പം കൂടി ക്ഷമിച്ചേ മതിയാകൂ. മഹാമാരി മൂലമുള്ള ഇപ്പോഴത്തെ ഗുരുതര പ്രശ്നങ്ങൾക്ക് താത്ക്കാലിക ശമനം ആകുമ്പോൾ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാൻഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകർ കാത്തിരിക്കുക. വീട്ടിൽ തന്നെ കഴിയുക. സുരക്ഷിതരായി ഇരിക്കുക’. എന്നാണ് പുതിയ പ്രമോയിൽ ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ പറയുന്നത്.

ഫിനാലെ ജൂണ്‍ പതിനഞ്ചിന് ഉള്ളിൽ നടക്കുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇതുവരെയും ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല. ഇതോടെ പ്രതിഷേധത്തിലായിരുന്നു ആരാധകർ. ബിഗ് ബോസ് എവിടെ; ആളുകൾ മറന്നു തുടങ്ങി; എന്തെങ്കിലും തീരുമാനം ഉടനെ എടുക്കണം; ആളുകളെ മണ്ടന്മാർ ആക്കരുതെന്ന് തുടങ്ങി നിരവധി കാര്യങ്ങൾ ആണ് ബിഗ് ബോസ് പ്രേമികൾ സംഘാടകരോട് ആവശ്യപെട്ടത്. ഇതിനുപിന്നാലെയാണ് ആശ്വാസമായി പുതിയ പ്രമോ എത്തിയത്.

അനൂപ്, നോബി, ഋതു, മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, റംസാൻ തുടങ്ങി എട്ട് മത്സരാർത്ഥികൾ ആണ് ഷോയുടെ അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്.

Noora T Noora T :