ആദിത്യൻ അമ്പിളി ദേവി കേസ്; വമ്പൻ ട്വിസ്റ്റ്, ഈ മാസം 30തിന് അത് സംഭവിക്കും! രണ്ടും കൽപ്പിച്ച് അമ്പിളിദേവി

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് പരിചിതമായ താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണമെന്നുള്ള അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്തിരുന്നു.

തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചു പിടിച്ച് മുന്നോട്ട് പോവുകയാണ് അമ്പിളി ദേവി. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുന്ന താരത്തിന് ജനങ്ങളുടെയും മറ്റ് ആരാധകരുടെയും പൂർണ്ണ പിന്തുണയുണ്ടായിരുന്നു.

ആദിത്യനെതിരെ നിയമപരമായി അമ്പിളി ദേവി നീങ്ങിയിരുന്നു. ആദിത്യൻ ജയൻ, അമ്പിളി ദേവി കേസ് കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയിരുന്നു

ആദിത്യനെ കസ്റ്റഡിയിലെടുക്കണം എന്ന് ആവശ്യപ്പെട്ട് അമ്പിളി ദേവിയുടെ വക്കീൽ കോടതിയിൽ വാദിക്കുകയുണ്ടായി. ഇതിനെ അനുകൂലിച്ച് പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ. ശ്രീജ ആദിത്യന്റെ കസ്റ്റോഡിയൽ ഇന്റ്രോഗേഷന് ആവശ്യപ്പെട്ടിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടർക്കും ആദിത്യന്റെ കാര്യത്തിൽ പ്രതികൂല അഭിപ്രായമാണ് ഉള്ളത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി ആയതിനാൽ അത്തരത്തിൽ കടുത്ത നിയമനടപടികളിലേക്ക് പോകരുതെന്ന് പ്രതി ഭാഗം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടയിൽ കോടതിയിൽ ആദിത്യൻ ജയൻ മുൻകൂർ ജാമ്യാപേക്ഷയ്ക്കും ശ്രമം നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ അമ്പിളിയുടെ വക്കീൽ ഇംപ്ലീഡിംഗ് പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഒരാളെ കൂടി അമ്പിളിയുടെ വീട്ടുകാർ പ്രതി ചേർക്കാൻ ശ്രമം നടത്തുന്നു എന്ന് വേണം മനസ്സിലാക്കാൻ.

എന്നാൽ, സാങ്കേതിക കാരണങ്ങളാൽ കേസിന്റെ ഫയൽ ഓപ്പൺ ചെയ്യാൻ ജഡ്ജിക്ക് സാധിക്കാത്തതിനാൽ ഇവരുടെ കേസ് 30ാം തീയതിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കൂടി പാലിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. കേസിൽ വ്യക്തമായ വിവരങ്ങൾ ഈ മാസം 30നു അറിയാം എന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് തന്നെ കേസിൽ കസ്റ്റഡിയിൽ എടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പൂർണമായി വാദം നടക്കാത്തതിനാലാണ് ഇത് മാറ്റി വച്ചത്.

സോഷ്യൽ മീഡിയ വഴിയുള്ള തർക്കമായതിനാൽ ഡിജിറ്റൽ തെളിവുകൾ കൂടുതലായി ഹാജരാക്കേണ്ടതുണ്ട്. പ്രതി പുറത്തിറങ്ങി കത്തി ഉപയോഗിച്ചും മറ്റും ഭീഷണിപ്പെടുത്തിയും കോടതിയിൽ പരാമർശിച്ചിരുന്നു. ആദിത്യനെ ജയിലിനുള്ളിൽ ആക്കുമെന്നുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് അമ്പിളി ദേവിയും അവരുടെ കുടുംബവും.

സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പോലീസാണ് കേസെടുത്തിരുന്നത്. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് ഈ അവസരത്തിലും നടി അമ്പിളി ദേവി മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.

ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം എന്നാണ് പറഞ്ഞത്.

എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ മുൻപത്തെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. തുടർന്ന് നിയമപരമായ നടപടികളിൽ നിന്നു പിന്നോട്ടില്ലെന്നും അമ്പിളി ദേവി പറഞ്ഞു.

Noora T Noora T :