അഭിനയം എന്നത് വെറും മുഖഭാഷ മാത്രമല്ല, ; അതിന് മറ്റൊരു ഭാഷയും കൂടിയുണ്ട് ; അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല ; തുറന്നടിച്ച് ബാബു ആന്റണി !

ആക്ഷൻ രംഗങ്ങൾ കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നടനാണ് ബാബു ആന്റണി. ഇന്നും തിളക്കം മങ്ങാതെ ഓരോ മലയാളി മനസിലും നിറഞ്ഞു നിൽക്കുന്ന നായകൻ. സിനിമകളിൽ വില്ലനായും നായകന്റെ സുഹൃത്തായും ബാബു ആന്റണി എത്തുമ്പോൾ ഒരുപക്ഷെ നായകനെക്കാൾ ആരാധകർ ശ്രദ്ധിക്കുന്നത് ബാബു ആന്റണിയുടെ ആക്‌ഷൻ രംഗങ്ങളാകും.

ഇപ്പോൾ ബാബു ആന്റണി പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത് . തന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് വെറും മുഖഭാഷ മാത്രമല്ല, ശരീര ഭാഷയും കൂടെയാണെന്നാണ് അദ്ദേഹം പറയുന്നത് . താൻ അഭിനയിച്ച പല സിനിമകളും മികച്ച വിജയം കരസ്ഥമാക്കി. എന്നാൽ ഒരു പഞ്ചായത്തു അവാർഡ് പോലും തനിക്ക് ലഭിച്ചില്ല എന്നും അദ്ദേഹം തുറന്നെഴുതുന്നു . ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

ബാബു ആന്റണിയുടെ വാക്കുകൾ:

എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിയസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രഷൻസ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാർസ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡൈറക്ടേഴ്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വർക്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.

ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന പവർ സ്റ്റാർ എന്ന സിനിമയിലൂടെ നയാകാനായി തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഇപ്പോൾ ബാബു ആന്റണി . അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്.

ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

about babu antony

Safana Safu :