രണ്ടാമത്തെ ചലഞ്ചുമായി ചാക്കോച്ചന്‍ ; ഇത് വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതൽ ; ഒപ്പം ഒരു ചോദ്യവും!

ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന്‍ ചലഞ്ചിലെ രണ്ടാമത്തെ ദിവസമാണ് ഇന്ന്. പതിവുപോലെ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ ചലഞ്ചുമായി എത്തി.. ഇന്ന് നമുക്ക് ഒരു മരം നട്ടാലോ എന്ന ചോദ്യവുമായാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രകൃതിയെ സംരക്ഷിയ്‌ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ എന്നാണ് ചാക്കോച്ചന്‍ ചോദിക്കുന്നത്.

ചാക്കോച്ചൻ പങ്കുവച്ച കുറിപ്പിൽ പറയുന്നതിങ്ങനെ!

നിങ്ങള്‍ക്കുള്ള രണ്ടാമത്തെ ചലഞ്ചുമായാണ് ഞാന്‍ വന്നിരിയ്ക്കുന്നത്. ഇന്ന് നമുക്ക് ഒരു മരം നട്ടാലോ? പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ, നമ്മുടെ പ്രകൃതിയെ സംരക്ഷിയ്‌ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ, തീര്‍ച്ചയായും അല്ല. ഈ ദിനത്തില്‍ നട്ടു പിടിപ്പിക്കുന്ന ചെടികളെ പിന്നീടും നിങ്ങള്‍ പരിപാലിയ്ക്കുന്നുണ്ടോ? ദയവായി ഒന്ന് നോക്കുക. ഈ ദിവസത്തിലെ എന്റെ ചെലഞ്ച് ഇതാണ്.

നിങ്ങള്‍ സംരക്ഷിയ്ക്കുന്ന ഓരോ മരവും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി ഉള്ള കരുതലാണ്. ഞാന്‍ ഇവിടെ നട്ടത് ബേര്‍ ആപ്പിള്‍ അഥവാ എലന്തപ്പഴം എന്ന് പറയുന്ന നിറയെ കായ ഉണ്ടാകുന്ന തണല്‍ നല്‍കുന്ന സസ്യം ആണ്.

പ്രകൃതി സംരക്ഷണ ദിനത്തില്‍ നട്ട ചെടിയോ മരമോ ആകട്ടെ, അതിനെ സംരക്ഷിയ്ക്കു, കൂടുതല്‍ മരങ്ങള്‍ നട്ട് പിടിപ്പിയ്ക്കാന്‍ ശ്രമിക്കൂ. സ്‌നേഹോപഹാരമായി വൃക്ഷ തൈകള്‍ നല്‍കു. ആ സ്‌നേഹത്തിന്റെ പ്രതീകമായി ഇവ വളരട്ടെ. പ്രകൃതിയോട് കൂടുതല്‍ ഉത്തവാദിത്ത ബോധം ഉള്ള മനുഷ്യര്‍ ആയി നമുക്ക് മാറാം. അപ്പോള്‍ മൂന്നാമത്തെ ചലഞ്ചുമായി ഞാന്‍ നാളെ എത്തും.

കൊവിഡ് പ്രതിസന്ധിയില്‍ ആയവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കുക എന്നതായിരുന്നു ചാക്കോച്ചന്റെ ആദ്യത്തെ ചലഞ്ച്. ‘ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ കമന്റ്‌സില്‍ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരല്‍പ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

ചില സമയങ്ങളില്‍, ഒരു ‘മണി ക്രെഡിറ്റഡ്’ നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാന്‍ സാധിച്ചേക്കാം. പണ്ട് ആരോ പറഞ്ഞതുപോലെ, ”കഷ്ടപ്പെടുന്നവനെ സഹായിക്കാന്‍ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകള്‍ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാന്‍ ഉള്ളൊരു മനസ്സ് മാത്രം.’ എന്നാണ് ചാക്കോച്ചന്‍ ചലഞ്ചിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

about chakkochan

Safana Safu :