എന്റെ മനസ്സിൽ അത് സംഭവിച്ചു! സൂര്യയെ ഞെട്ടിച്ച് ആ കൊച്ചു മിടുക്കൻ! കയ്യടിച്ച് പ്രേക്ഷകർ…വീണ്ടും ഉദിച്ച് ഉയർന്ന് സൂര്യ

ബിഗ് ബോസിലൂടെ വലിയ ജനപ്രീതി നേടിയെടുക്കാന്‍ സൂര്യ മേനോന് സാധിച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ താരം ചർച്ചാ വിഷയമായിരുന്നു.

ഐശ്വര്യ റായി ബച്ചനുമായുളള താരത്തിന്റെ രൂപസാദ്യശ്യം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. 90ാം ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്തു പോകുന്നത്. സൂര്യയുടെ പുറത്ത് പോകൽ ആരധകരെ ഒന്നടങ്കം സങ്കടത്തിലായ്ത്തിയിരുന്നു

പുറത്തിറങ്ങിയ സൂര്യ ആദ്യ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി അറിയിച്ചിരുന്നു. സൈബർ ഇടങ്ങളിൽ നിന്ന് രൂക്ഷമായ ആക്രമണങ്ങൾ ഉയർന്നിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോട് കൂടി സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇനി കുറച്ച് നാളത്തേയ്ക്ക് ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം മാറി നിന്നത്. എന്നാൽ കഴിഞ്ഞ ദിവസം താരം മടങ്ങി എത്തിയിരുന്നു

ഇപ്പോൾ ഇതാ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു കുട്ടി ആരാധകർ സൂര്യയെ കുറിച്ച് പറയുന്ന വിഡിയോയാണിത്. ‘ബിബിയിൽ വിൻ ചെയ്യുമോ ഇല്ലയോ എന്ന് അറിയില്ല . പക്ഷെ എന്റെ മനസ്സിൽ വിൻ ചെയ്തു. നെറയെ മൂവീസ് എടുക്കണം, കൺഗ്രാജുലേഷൻ. ലവ് യു സൂര് ചേച്ചി എന്നാണ് ഈ കുറുമ്പൻ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

സൂര്യ പുറത്ത് പോയെങ്കിലും ബിഗ് ബോസ്സിലെ വിജയി സൂര്യ തന്നെയാണെന്നാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഞങ്ങളുണ്ട് കൂടെ, ലവ് യു സൂര്യ ചേച്ചി. ഇതൊന്നും വക വെക്കാതെ മുന്നോട്ട് പോവുക , തന്നെ ഇഷ്ട്ടപെടുന്നവർ ഒരുപാടുണ്ട് അവരുടെ സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകും, ഇന്ന് തന്നെ തള്ളി പറയുന്നവർ നാളെ തന്നെ വാഴ്ത്തി പ്പറയും അല്ലങ്കിൽ പറയിപ്പിക്കണം സൂര്യ… തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്

സോഷ്യല്‍ മീഡിയ പേജിലൂടെ സൂര്യ പങ്കുവെച്ച ഒരു എഴുത്ത് കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു
മുന്‍പ് ബിഗ് ബോസില്‍ നിന്നും കവിത എഴുതിയത് പോലെ സൈബര്‍ അക്രമണത്തെ കുറിച്ചുള്ള എഴുത്തായിരുന്നു. ‘മനസ്സില്‍ തോന്നിയത് ഞാന്‍ കുത്തി കുറിച്ചു. ആരെയും വേദനിപ്പിക്കാന്‍ അല്ല. സൈബര്‍ അറ്റാക്ക് നടത്തുന്നവര്‍ ഓര്‍ക്കുക അവര്‍ക്കും ഒരു കുടുംബം ഉണ്ടെന്ന്. അവരുടെ അമ്മയും പെങ്ങളും പെണ്മക്കളും ഈ സമൂഹത്തില്‍ തന്നെയാണ് ജീവിക്കുന്നതെന്നും’ ക്യാപ്ഷനില്‍ സൂര്യ പറയുന്നു.

‘നിരാശരായ സൈബര്‍ തൊഴിലാളികള്‍’ ഒരു അവലോകനം. അച്ഛനും അമ്മയും നല്ലത്് പഠിപ്പിച്ചില്ല. പഠിപ്പിക്കാന്‍ ശ്രമിച്ചത് ഞാന്‍ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലില്‍ കുത്തി തുടങ്ങിയപ്പോള്‍ ചുമ്മ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാന്‍ തുടങ്ങി. എന്നെ പോലെ കൊറെ പേരുണ്ടെന്ന് കണ്ടത് എന്റെ കമന്റ് കുറേ പേര്ക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ആണ്. എനിക്ക് അതൊരു ഹരം ആയി. തലങ്ങും വിലങ്ങും എല്ലാവരെയും ഉപദ്രവിച്ച് രസം കണ്ടെത്തി. ഓരോ തലങ്ങളിലേക്ക് സഞ്ചരിച്ചപ്പോള്‍ ഈ ഒരു കാര്യത്തിന് പൈസ വരെ ഉണ്ടാകാമെന്ന് മനസിലായി.

പിന്നെ കൂലിക്കായി എല്ലാവരെയും ചീത്ത വിളിക്കല്‍. മനസിന് എന്താ സുഖം ഇതെല്ലാം കഴിഞ്ഞ് കിടന്ന് ഉറങ്ങുമ്പോള്‍, പക്ഷേ ഞാന്‍ അറിഞ്ഞില്ല എന്നെ പോലെ മറ്റൊരുത്തന്‍ എന്റെ പെങ്ങളുടെ മാനം വെച്ചിട്ട് അവള്‍ക്ക് എതിരെ സൈബര്‍ അറ്റാക്ക് നടത്താന്‍ തുടങ്ങുകയായിരുന്നു എന്ന്. അറിഞ്ഞപ്പോഴെക്കും എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങള്‍ ഒരു മുഴം കയറില്‍ തൂങ്ങി ആടുന്നത് ഞാന്‍ കണ്ടു. ഞാന്‍ മൂലം ജീവിതം നശിച്ച കുറേ പേര്‍ ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

Noora T Noora T :