ബഷീർ ബഷിയേയും കുടുംബത്തേയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. രണ്ടു വിവാഹം കഴിച്ചിട്ടുള്ളിതിനെ മുൻനിർത്തി ബഷീറിനെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്
സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. ഇതിന് പിന്നാലെ മഷൂറ എന്ന പെണ്‍കുട്ടിയെയും താരം വിവാഹം ചെയ്തു.
രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും സന്തോഷജീവിതമാണ് ഇവര്‍ നയിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ബഷീറും ഭാര്യമാരും. എങ്കിലും വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ചാണ് സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പോസ്റ്റുകൾ പങ്കുവെക്കുന്നത്. അടുത്തിടെയായിരുന്നു മഷൂറയ്ക്ക് യൂട്യൂബിൽ 1 മില്യണ്‍ സബസ്‌ക്രൈബേഴ്‌സിനെ ലഭിച്ചത്
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മഷൂറയുടെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ചായിരുന്നു മഷൂറ പറഞ്ഞത്.
മഷൂറയുടെ വാക്കുകളിലേക്ക്…
എല്ലാ ദിവസവും നല്ലതാണ്. എന്നാല്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ പറ്റണമെന്നില്ലല്ലോ, എനിക്ക് ഭയങ്കരമായി സങ്കടം വന്ന ദിവസമാണ്. ചെറിയ കാരണമാണ്, പക്ഷേ, അതെനിക്ക് പറയാന്‍ പറ്റൂല. വ്‌ളോഗ് ചെയ്യൂല എന്ന് വിചാരിച്ച് നിന്നതാണ്. അപ്പോഴാണ് സോനും ബേബിയും പിള്ളേരുമെല്ലാം എനിക്ക് എനര്‍ജി തന്നത്
എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ കാണും. ചെറിയ കാര്യത്തിന് ഞാനിങ്ങനെ അപ്‌സെറ്റാവരുത് എന്ന് പറഞ്ഞു ബേബി. ഇപ്പോള്‍ എനിക്ക് ഇത് നിങ്ങളോട് പറയാനാവില്ല, സമയം വരുമ്പോള്‍ പറയാം. എനിക്കൊരു ബാഡ് ന്യൂസ് കിട്ടിയിരുന്നു. എല്ലാവരുടെ ലൈഫിലും ഗുഡ് ബാഡ് ന്യൂസ് ഉണ്ടാവും. വ്‌ളോഗ് ചെയ്തില്ലെങ്കിലും ഞാനിങ്ങനെ പോവും. എന്നാല്‍ ഈ വീഡിയോ കണ്ട് സന്തോഷിക്കാനും ആസ്വദിക്കാനുമൊക്കെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല
ഞാനിവിടെ ഉറങ്ങുകയായിരുന്നു. ബേബി പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോള്‍ എന്നെ കണ്ടില്ല, ഇങ്ങനെ ചിന്തിച്ചിരിക്കല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയായിരുന്നു. ഒരു കാര്യം ഞാന്‍ വിചാരിച്ചിരുന്നു. അത് ആയിട്ടില്ല. അത് ആവുമെന്ന് കോണ്‍ഫിഡന്റായിരുന്നു. ചെറിയൊരു കാര്യമാണ്. ആ സമയമാവുമ്പോള്‍ അത് ഓക്കെയാവുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതൊക്കെ പോട്ടെയെന്ന് പറഞ്ഞായിരുന്നു ഡെയ്‌ലി വ്‌ളോഗ് ചെയ്തതെന്നാണ് മഷൂറ പറയുന്നത്
എന്തായാലും ഞങ്ങളെല്ലാം കൂടെയുണ്ട്. മനസ്സിലുള്ള കാര്യം വൈകാതെ തന്നെ നടക്കുമെന്നുമായിരുന്നു കമന്റുകള്‍.
പതിവ് പോലെ തന്നെ കുടുംബസമേതമായാണ് മഷൂറ ഇത്തവണയും വീഡിയോ ചെയ്തത്. എല്ലാവര്‍ക്കും ചായ കൊടുക്കുന്നതും തമാശ പറയുന്നതുമെല്ലാം വീഡിയോയിലുണ്ടായിരുന്നു. സുഹാനയും മക്കളും വീഡിയോയിലുണ്ടായിരുന്നു.