ട്രെൻഡിങ് സീരീസ് മണി ഹെയ്സ്റ്റ് മലയാളത്തിൽ ; പ്രൊഫസറാകാൻ പൃഥ്വിരാജോ ഫഹദോ ? ; ചർച്ചയായി ആ വീഡിയോ !

ലോകശ്രദ്ധ പിടിച്ചു പറ്റിയ സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിന്റെ അഞ്ചാം സീസണ്‍ വരുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. നറ്റ്ഫല്‍ക്സില്‍ റിലീസ് ചെയ്ത മണിഹീസ്റ്റിന്റെ നാലു സീസണുകളും തകര്‍പ്പന്‍ വിജയമാണ് നേടിയത്. സീരീസ് മാത്രമല്ല, അതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അത്തരത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളിലൊരാളായിരുന്നു നൈറോബി.

സെപ്റ്റംബറിലാണ് അഞ്ചാം ഭാഗമെത്തുക. ഇതിനിടെ മണി ഹെയ്സ്റ്റിൽ മലയാളി താരങ്ങൾ അഭിനയിച്ചാൽ ആരൊക്കെയാകും കഥാപാത്രങ്ങളാവുക എന്ന വീഡിയോയും വൈറലാകുകയാണ്. പ്രൊഫസറായി പൃഥ്വിരാജിനെയും പ​ലെർമോ ആയി ഫഹദ്​ ഫാസിലിനെയുമാണ് വീഡിയോയിൽ കാണിക്കുന്നത്. റാക്വേൽ ആയി മഞ്ജു വാര്യരും ഡെൻവർ ആയി ആസിഫ്​ അലിയും​ ഉണ്ട്​.

ഇതുകൊണ്ടും തീർന്നില്ല , ടോക്യോ ആയി രജീഷ വിജയൻ, റിയോ ആയി ഷെയ്​ൻ നിഗം, ജൂലിയ ആയി സംയുക്​ത, സ്​റ്റോക്​ഹോം ആയി മംമ്​ത മോഹൻദാസ്​, ഹെൽസിങ്കി ആയി ബാബുരാജ്​, ​ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദിനെയുമാണ്​ അവതരിപ്പിച്ചിരിക്കുന്നത്​.

എന്നാൽ സീരീസിൽ , നാലാം സീസണിലെ നൈറോബിയുടെ മരണം പ്രേക്ഷകരെ ആകെ നിരാശയിലാഴ്ത്തിയിരുന്നു. അതിനുള്ള കാരണം അടുത്തിടെ സംവിധായകൻ ജീസസ് കോല്‍മെനര്‍ വെളിപ്പെടുത്തുകയുണ്ടായി.

നൈയ്റോബി ആ ഗ്യാങിന്റെ ഹൃദയത്തെയാണ് പ്രതിനിധീകരിക്കുന്നത്. അഞ്ചാം സീസണില്‍ നൈറോബിയെ സംബന്ധിച്ച് കഥാഗതിയില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം ഈ സീസണില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. നൈറോബി ഒരു വ്യത്യസ്തമായ കഥാപാത്രമായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേണ്ടിയുള്ള കഥാപാത്രമല്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം മണി ഹെയിസ്റ്റ് അഞ്ചാം സീസണ്‍ ആദ്യ വോള്യം സെപ്തംബര്‍ 3 നും രണ്ടാം വോള്യം ഡിസംബര്‍ 3 നും റിലീസ് ചെയ്യും. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയിസ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് 4-ാമത്തെ സീസണ്‍ അവസാനിച്ചത്.

about money heist

Safana Safu :