തന്നെക്കുറിച്ചുള്ള രഹസ്യം! അഭിമാനം തോന്നിയ ആ നിമിഷം! ഫിറോസിനെ കുറിച്ച് തുറന്നടിച്ച് രമ്യ

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുവന്ന രമ്യ പണിക്കർ കടുത്ത സൈബർ ആക്രമണമായിരുന്നു നേരിട്ടത്. ബിഗ് ബോസ് മത്സരാർത്ഥിയായ പൊളി ഫിറോസ് ഖാന്റെ പേരിലുള്ള ഫാൻസ് ആർമിയാണ് രമ്യയ്ക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടത്

അച്ചടക്ക നടപടികളുടെ ഭാഗമായിട്ടാണ് ബോസ് വീട്ടിൽ നിന്ന് ഫിറോസ് ഖാനെ പുറത്താക്കിയത്. ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികളെ പലതവണ മാനസികമായി ആക്രമിച്ച ഫിറോസിന് ബിഗ് ബോസ് പലകുറി താക്കീത് നൽകിയിട്ടും അതേ സ്ട്രാറ്റജിയുമായി മുന്നോട്ട് പോയപ്പോഴാണ് ഷോയിൽ നിന്നും പുറത്താക്കിയത്. ഫിറോസിന്റെ അധിക്ഷേപങ്ങൾക്ക് ഇരയായ രമ്യ, സൂര്യ എന്നീ മത്സരാർത്ഥികൾ പരാതി ഉന്നയിച്ചതും ഫിറോസിന്റെ പുറത്താവലിന് കാരണമായിരുന്നു.

രമ്യയെ കുറിച്ചുള്ള രഹസ്യം അറിയാമെന്നും അത് പറഞ്ഞാൽ രമ്യയുടെ ഭാവി തന്നെ തകരുമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാൽ രമ്യ അത് തുറന്ന് പറയാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് പറഞ്ഞിരുന്നില്ല. അത് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു സജ്ന-ഫിറോസ് ദമ്പതിമാരെ ഷോയിൽ നിന്ന് പുറത്താക്കുന്നത്. ഇത് തനിക്ക് വലിയൊരു അംഗീകാരമായിട്ടാണ് തോന്നിയത് എന്നാണ് രമ്യ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകൾ ഇങ്ങനെ…

തനിക്കെതിരെ നടത്തിയ ആരോപണങ്ങളുടെ പേരില്‍ സജ്നയേയും ഫിറോസിനേയും പുറത്താക്കാനായി ബിഗ് ബോസും മോഹന്‍ലാലും തീരുമാനിച്ചപ്പോള്‍ അതെനിക്കൊരു അംഗീകാരമായിട്ടാണ് തോന്നിയത്. ഈ അച്ചടക്ക നടപടി ഇനി വരുന്ന മത്സരാർഥികൾക്ക് ഷോയുടെ അന്തസ് നിലനിർത്തുന്നതിനുള്ളൊരു മുന്നറിയപ്പ് ആയിരിക്കുമെന്നും രമ്യ പറയുന്നു.

തന്റെ വ്യക്തിപരമായ ജീവിതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ തനിക്കറിയാമെന്ന് ഫിറോസ് പറഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നിയിരുന്നു. ഇത് തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും പ്രേക്ഷകരേയുമൊക്കെ എങ്ങനെ ബാധിക്കുമെന്നുള്ള ഭയവും ഉണ്ടായിരുന്നു. എന്നാൽ അപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിനോട് വെളിപ്പെടുത്താൻ പറഞ്ഞിരുന്നു. അടുത്ത വരുന്ന വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ സാർ ഇതിനെ കുറിച്ച് ചോദിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒരിക്കൽ പോലും ടീം ഇത്രയും ശക്തമായ തീരുമാനം എടുക്കുമെന്ന് കരുതിയിരുന്നില്ല. ഇത് ബിഗ് ബേസ് ഹൗസിലെ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു. നീതി നടപ്പിലായി എന്നും രമ്യ പറയുന്നു.

ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഫിറോസിനോട് രമ്യയ ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഫിറോസ് പൊട്ടിക്കുപ്പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു രമ്യ ഇക്കാര്യം പറഞ്ഞത്. അത് ഇപ്പോഴും ഫിറോസ് ഖാന് മാത്രമേ അറിയുകയുള്ളൂവെന്നാണ്.

ബിഗ് ബോസ് സീസൺ 3 ൽ വൈൽഡ് കർഡ് എൻട്രിയിലെത്തിയ മത്സരാർഥിയായിരുന്നു രമ്യ പണിക്കർ. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വൈൽഡ് കാർഡ് എൻട്രിയിലെത്തി, പുറത്ത് പോയ മത്സരാർഥി മറ്റൊരു വൈൽഡ് കാർഡ് എൻട്രിയിലൂടെ മടങ്ങി വന്നത് . ഇത് തന്റെ ഭാഗ്യമായിട്ടാണി രമ്യ കാണുന്നത്. ആദ്യ വരവിൽ കണ്ട രമ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. 90ാം ദിവസമാണ് രമ്യ രണ്ടാമത് ഹൗസിൽ നിന്ന് പുറത്ത് പോകുന്നത്.

Noora T Noora T :