മമ്മൂക്ക ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ആ രണ്ടുപേർ; മോഹൻലാൽ ആണെന്ന് പറയുന്നവർക്ക് തെറ്റി! ഇവരാണ് ആ രണ്ടു പേർ!

മെഗാസ്റ്റാർ മമ്മൂട്ടിയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. ഇൻസ്റ്റാഗ്രാമിൽ 2.4 മില്യൺ ഫോളോവെർസ് ഉള്ള മമ്മൂട്ടി ആകെ രണ്ടു പേരെയാണ് തിരിച്ചു ഫോളോ ചെയ്യുന്നത്.

മെഗാസ്റ്റാർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ആദ്യ അക്കൗണ്ട് മകൻ ദുൽഖർ സൽമാന്റേതാണ്. മകനൊപ്പം ഉള്ള ഫോട്ടോകളോ പിറന്നാൾ ആശംസകളോ ഒന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ വയ്ക്കാറില്ല എങ്കിലും മകനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ മമ്മൂക്ക മറന്നില്ല.

മമ്മൂക്കയുടെ ഫോളോയിങ് ലിസ്റ്റിലെ രണ്ടാമത്തെ പേര് അൽപ്പം അത്ഭുതപ്പെടുത്തുന്നതാണ്. അത് നടൻ ജിനു ബെൻ ആണ്. അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാകില്ല. നമ്മുടെ കുള്ളൻ , 5 സുന്ദരികൾ സിനിമയിലെ ‘കുള്ളന്റെ ഭാര്യ’ എന്ന കഥയിലെ കുള്ളൻ. നടനും ഡബ്ബിങ് ആർട്ടിസ്റ്റും മുൻ ആർജെയും ഒക്കെയായ ജിനു എങ്ങനെയാണ് മെഗാസ്റ്റാറിന്റെ ഫോളോയിങ് ലിസ്റ്റിൽ എത്തി എന്നത് അൽപ്പം കുഴക്കുന്ന ചോദ്യമാണ്.

Noora T Noora T :