പുതിയ ദേവ ആളത്ര മോശമല്ല ;കൊള്ളില്ലെന്ന് പറഞ്ഞവരെയൊക്കെ പൊളിച്ചടുക്കി ലക്ജിത് സൈനി ! ആരാധകരെ കൈയിലെടുക്കാൻ പുതിയ ദേവ !!

അടുത്തിടെയായിരുന്നു ലക്ജിത് സൈനി സൂരജിന് പകരക്കാരനായി പാടാത്ത പൈങ്കിളിയിലേക്ക് എത്തിയത്. സൂരജുമായുള്ള സാമ്യത്തെക്കുറിച്ചായിരുന്നു തുടക്കം മുതൽ ആരാധകര്‍ പറഞ്ഞത്. പുതിയ ദേവയെ കണ്ടപ്പോള്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു പുതിയ ദേവക്ക് ലഭിച്ചത്.

പകരക്കാരനായി എത്തിയതിനാല്‍ പെട്ടെന്ന് ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞുവെന്ന് വരില്ലെന്ന് അറിയാമായിരുന്നു. വൈകാതെ തന്നെ പ്രേക്ഷകര്‍ തന്നേയും അംഗീകരിക്കുമെന്നുമായിരുന്നു ലക്ജിത് പറഞ്ഞിരുന്നു .

എന്നാൽ, പാടാത്ത പൈങ്കിളിയിലെ പുതിയ ദേവയെ ഒരുവിഭാഗം പ്രേക്ഷകര്‍ സ്വാഗതം ചെയ്തപ്പോള്‍ മറുവിഭാഗം ആ മാറ്റത്തെ ഉൾക്കൊള്ളാൻ തീരെ തയ്യാറായില്ല . സൂരജിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ലക്ജിതിനെ കാണാന്‍ സൂരജിനെപ്പോലെയുണ്ടെന്നും ഇരുവരും തമ്മിലുള്ള സമാനതകളെക്കുറിച്ചും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ദേവ കിടുവാണെന്ന് പറഞ്ഞ് താരത്തിന് ശക്തമായ പിന്തുണ നല്‍കുന്നവരുമുണ്ട്.

22കാരനാണ് ലക്ജിത് സൈനി. അഭിനയമോഹവുമായി മുന്നേറുന്നതിനിടയിലാണ് പാടാത്ത പൈങ്കിളിയിലെ അവസരം ലക്കിയെ തേടിയെത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിക്കാനായില്ലെന്നും താരം പറഞ്ഞിരുന്നു.

ദേവയായുള്ള വരവില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയും താരമെത്തിയിരുന്നു. നെഗറ്റീവുണ്ടെങ്കിലേ പോസിറ്റീവ് ഉണ്ടാകുകയുള്ളൂ. തന്നെ അംഗീകരിക്കാന്‍ സമയമെടുക്കുമെന്ന് അറിയാം. കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുമെന്നുമായിരുന്നു ലക്കി പറഞ്ഞത്.

തനിക്ക് ലഭിച്ച കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തുമെന്നും സൈനി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാനും താരമെത്തിയിരുന്നു. നിരവധി പേരാണ് പോസിറ്റീവായി പ്രതികരിച്ചത്.

ലക്കിയെ ലക്കിയായും സൂരജിനെ സൂരജായും കാണണമെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ശാരീരികമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സൂരജ് പോയത്. തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞതേയില്ല. ദേവയെന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവര്‍ ഈ മാറ്റവും അംഗീകരിക്കാന്‍ തയ്യാറാവണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ലൈവ് വീഡിയോയിലൂടെയായി പ്രേക്ഷകരുമായി സംവദിക്കാനായി ലക്കി എത്തിയിരുന്നു. കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.

about padatha painkili

Safana Safu :