‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’…; മരണത്തിന് തൊട്ടുമുൻപുള്ള ആ വാക്കുകൾ ; ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ആത്മഹത്യയിൽ നടുങ്ങി സോഷ്യൽ മീഡിയ !

‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബി ഈമാസം 19ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. പ്രതിന്ധികളെല്ലാം തരണം ചെയ്യാന്‍ മടിയില്ലാത്ത റൂബി മരണത്തിലേക്ക് പോവുകയാണെന്ന സൂചനയായി പക്ഷേ, ആ പോസ്റ്റ് വായിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞില്ല, പിറ്റേന്ന് മരണവാര്‍ത്ത അറിയുന്നതുവരെ. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് ഡബ്ബിങ് ആർട്ടിസ്റ്റ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സോഷ്യൽ മീഡിയ ഞെട്ടലോടെയാണ്, റൂബി ധ്വനിയുടെ മരണവാർത്ത സ്വീകരിച്ചത്. ദിവസങ്ങൾക്ക് മുൻപും സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റിവായിരുന്ന റൂബി എന്ത് കൊണ്ടാണ് ആത്മഹത്യ തെരെഞ്ഞെടുത്തത് എന്ന അവരുടെ ഉറ്റ സ്നേഹിതർക്ക് പോലും മനസിലാക്കാൻ സാധിച്ചിട്ടില്ല.

ഏറ്റവും ബോൾഡായ, എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിട്ടുള്ള, പോസിറ്റീവ് മെന്റാലിറ്റിയുള്ള റൂബി എന്തിനാണ് ആത്മഹത്യ പരിഹാരമായി കണ്ടത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സുഹൃത്തുക്കളും പറയുന്നത്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷണം നടക്കുന്നതിന്റെ ഇടയിലാണ് റൂബിയെ കുറിച്ചുള്ള സുഹൃത്തുക്കളുടെ വാക്കുകൾ വൈറലായി മാറുന്നത്.

ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആള്‍ ആയിരുന്നു റൂബിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സാഹിത്യം കലർന്ന ,മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുന്ന വാക്കുകളായിരുന്നു ഫേസ്ബുക്കിലൂടെ റൂബി പങ്കുവച്ചതിലേറെയും . അതുകൊണ്ടുതന്നെ ‘വിശക്കുന്നു’ എന്ന പോസ്റ്റിനെയും അത്തരത്തിൽ ഒരു സാഹിത്യമായിട്ടാണ് എല്ലാവരും കണ്ടത് .

മരിക്കുന്നതിന്റെ തലേന്ന് വാട്‌സ്ആപ്പ് സൗഹൃദ കൂട്ടായ്മയില്‍ നിന്ന് റൂബി സ്വയം പുറത്തുപോയതിനെയും സുഹൃത്തുക്കള്‍ ഗൗരവമായി എടുത്തില്ല. ‘ആകെ ലോക്ഡൗണായി’ എന്നുപറഞ്ഞ് ചില സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാരണം റൂബിയും സുഹൃത്തും കടുത്ത സാമ്പ്ത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു എന്നാണ് വിവരം.

ധ്വനിയുടെ മരണത്തിൽ ബിഗ് ബോസ് സീസൺ ടു മത്സരാർത്ഥി ജസ്ല മാടശ്ശേരിയും കുറിപ്പ് പങ്കുവച്ചിരുന്നു. വേദനിക്കുന്നു പ്രിയപ്പെട്ടവളെ..അവസാന നാളുകളില്‍ പിണങ്ങിയാണ് നീ പോയത്… എനിക്ക് വേണ്ടി നീ വഴക്കിട്ടയാളോട് ഞാന്‍ ക്ഷമിച്ചു എന്ന കാരണം…കാരണം ഇത്ര നിസാരമായിരുന്നു..അന്ന് ഹാര്‍ട് അറ്റാക്‌ വന്ന് നീ കിടന്നപ്പോ.. ഞാന്‍ ചങ്ക് പെടച്ചാണ് കാണാന്‍ വന്നത്..സോഷ്യൽ മീഡിയ തന്ന സൗഹൃദമാണെങ്കിലും തളര്‍ച്ചയില്‍ നല്ലവാക്ക് പറഞ്ഞവളാണ് നീ..വര്‍ഷങ്ങളായി കണ്ടിട്ട്….നിന്നെപോലെ സ്ട്രോങ് ആയൊരാള്‍…

ആത്മഹത്യ ചെയ്യുമെന്ന് കരുതിയതേയില്ല…ആദരാഞ്ജലികള്‍.. റൂബി’, എന്ന് പറഞ്ഞുകൊണ്ടാണ് ജസ്‌ല രംഗത്ത് എത്തിയത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപേ അശ്വതി ശ്രീകാന്ത് സൈബർ അറ്റാക്ക് നേരിട്ട സംഭവത്തിലും റൂബി കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരുന്നതാണ് .

‘ഈ കമന്റിന് മറുപടി കൊടുക്കുമ്പോൾ ആ സ്ത്രീ വ്യക്തിത്വം ആലോചിച്ചു പോയിട്ടുണ്ടാവും ‘നമ്മുക്ക്‌ ചുറ്റുമുള്ളവർ ഇത്രയൊക്കെ അതപ്പടിച്ചു പോയോ’ എന്ന്.

ഇയാളും കുടിച്ചിട്ടവുമല്ലോ 2 വർഷം, കുടിച്ചു കാണുമല്ലോ. വെള്ളം കുടിച്ചാൽ പോലും ദഹനം നടക്കാത്ത സമയത്തു മുലപ്പാൽ കുടിച്ചു നമ്മളൊക്കെ വിശപ്പും ദാഹവും അടക്കിയെങ്കിലും, അമ്മ എന്ന രണ്ടക്ഷരത്തിൽ ദൈവം അവരെ അനുഗ്രഹിച്ചതിൽ അവർക്ക് അഭിമാനിക്കാം.

ഈ കമന്റ്‌ ഇട്ട ആളുടെ അമ്മ ഇത് കാണാതിരിക്കട്ടെ, കണ്ടാൽ ആ അമ്മയുടെ ചങ്ക് പൊട്ടിപ്പോകും, വെറുതെയല്ല പീഡനവും മറ്റും നടക്കുന്നത്, ഇങ്ങനെ അല്ലെ ചിന്തകൾ എന്ന് പറഞ്ഞു തുടങ്ങുന്ന ധ്വനിയുടെ ഒരു പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.

about social media

Safana Safu :