ഒരുപാട് പേർ കളിയാക്കി ; വേദനയോടെ ആ സത്യാവസ്ഥ തുറന്നുപറഞ്ഞ് നോബി ; പരിഹസിച്ചവർക്ക് ഇതാണ് ഉചിതയമായ മറുപടി !

ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ ടൈറ്റില്‍ വിജയിക്കായുള്ള കാത്തിരിപ്പിലാണ്. കൊവിഡ് സാഹചര്യങ്ങളില്‍ 95-ാം ദിവസം ഷോ നിര്‍ത്തേണ്ടിവന്നെങ്കിലും പ്രേക്ഷകര്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചിരിക്കുകയാണ് ബിഗ് ബോസ്. അവശേഷിച്ച എട്ട് പേരില്‍ നിന്ന് ശനിയാഴ്ച വരെ നീളുന്ന വോട്ടിംഗില്‍ ഒന്നാമതെത്തുന്ന ആളാണ് സീസണ്‍ 3ന്‍റെ ടൈറ്റില്‍ വിന്നര്‍.

വോട്ടിംഗ് പൂര്‍ത്തിയാവുന്നതുവരെ അഭിമുഖങ്ങള്‍ നല്‍കുന്നതിനടക്കം മത്സരാര്‍ഥികള്‍ക്ക് നിയന്ത്രണമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിച്ച് മിക്ക ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. നോബി മാര്‍ക്കോസും ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രേക്ഷകരുമായി സംവദിച്ചു.

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് ഷോയിലെ എൻട്രിയായിരുന്നു നോബിയുടേത്. ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ ന നോബി ഷോയിലുണ്ടായിരിക്കുമെന്നുളള വാർത്ത പ്രചരിച്ചിരുന്നു. പുറത്തു വന്ന റിപ്പോർട്ട് പോലെ തന്നെ ബിഗ് ബോസ് സീസൺ3 യുടെ ആദ്യത്തെ മത്സരാർഥിയായി നോബി എത്തുകയായിരുന്നു. സീസൺ3 ൽ മികച്ച പ്രേക്ഷക പിന്തുണയുള്ള മത്സരാർഥി കൂടിയാണ് നോബി മാർക്കോസ്.

പ്രേക്ഷകരുടെ പിന്തുണ പോലെ തന്നെ വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഷോയിലൂടെ നോബി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ഒരു വിമർശനമാണ് ഫിസിക്കൽ ടാസ്ക്കിൽ പങ്കെടുക്കാത്തത്. ഷോ നടക്കുന്ന സമയത്ത് തന്നെ താരത്തിനെതിരെ വിമർശനം ഉന്നയിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ആരാധകർ ഇത് നേരിട്ട് ചോദിച്ചിരിക്കുകയാണ്.

ഇൻസ്റ്റഗ്രമിൽ ലൈവിന് എത്തിയപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. ഇതിന് കൃത്യമായ ഉത്തരവും നോബി നൽകിയിട്ടുണ്ട്. കുറേപ്പേര്‍ എന്നോട് ചോദിച്ചു എന്താണ് ഗെയിം കളിക്കാത്തത് എന്ന്. എന്നെക്കൊണ്ട് പറ്റുന്നതിന്‍റെ പരമാവധി ഞാന്‍ ചെയ്തിരുന്നു. കാല്‍ വയ്യാതെ എന്തിനുപോയി എന്ന് പലരും എന്നെ കളിയാക്കി. ഇത്രയും വലിയ ഗെയിം ഒന്നും ഞാന്‍ പ്രതീക്ഷിച്ചില്ല.

ഭയങ്കര ഗെയിം ഒക്കെ ഉണ്ടായിരുന്നു. പരമാവധി നോക്കി. ചില ഗെയിം ഒക്കെ ഭയങ്കരമായി സ്ട്രെയിന്‍ ചെയ്ത് കളിക്കേണ്ടതായിരുന്നു. കാലിന്‍റെ പ്രശ്‍നം ഉള്ളതുകൊണ്ട് കുറേയൊക്കെ അങ്ങ് മാറി നിന്നു. വീക്കിലി പെര്‍ഫോമന്‍സിന്‍റെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് തിരഞ്ഞെടുക്കുമ്പോല്‍ത്തന്നെ എനിക്ക് പേടിയാണ്.

എന്നാലും പരമാവധി ഞാന്‍ ശ്രമിച്ചു. കാലിന് എന്തെങ്കിലും പ്രശ്‍നം പറ്റിപ്പോയാല്‍ പിന്നെ കിടപ്പായിപ്പോവും. പിന്നെ ഒട്ടും നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് വലിയ ഗെയിമുകളൊന്നും ചെയ്യാതിരുന്നത്. അതിന് എന്നെ ഒരുപാടുപേര്‍ കളിയാക്കി. അതൊന്നും സാരമില്ല. അവര്‍ക്ക് അറിഞ്ഞൂടല്ലോ നമ്മുടെ അവസ്ഥ നോബി പറഞ്ഞു.

തന്റെ കാലിനുണ്ടായ പ്രശ്നത്ത കുറിച്ച് നോബി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഫിസിക്കൽ പ്രശ്നം കാരണം റംസാൻ, ഋതു, അനൂപ് എന്നിവരായിരുന്നു നോബിക്ക് വേണ്ടി ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. കൂടാതെ തന്നെ ഫിസിക്കൽ ടാസ്ക്കുകളിൽ താരം അധികം പങ്കെടുക്കാറുമില്ലായിരുന്നു. നോബിയുടെ കാലിന്റെ പ്രശ്നം ഹൗസിലും വലിയ ചർച്ചയായിരുന്നു.

പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ചും കഴിഞ്ഞ ദിവസം നോബി രംഗത്തെത്തിയിരുന്നു .

നോബിയുടെ വാക്കുകള്‍

പ്രിയപ്പെട്ടവരെ, സംഭവബഹുലമായ കുറെ ദിവസങ്ങൾക്കു ശേഷം ഞാൻ ഇതാ നമ്മുടെ മണ്ണിൽ തിരിച്ചെത്തി. കൊറൊണയും ബ്ലാക്ക്‌ ഫംഗസും യാസും പെരുമഴയുമൊക്കെ താളം ചവിട്ടുന്ന നമ്മുടെ സ്വന്തം നാട്ടിൽ. ഈ നശിച്ച കാലവും കടന്നു പോകും. സമാധാനത്തോടെ, ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന നല്ല കാലം ഇനി വരാനിരിക്കുന്നുണ്ട് ഉറപ്പായും.

ജീവിതത്തിലെ തിളക്കം നിറഞ്ഞ ഒരു ചാപ്റ്റര്‍ ആയിരുന്നു എനിക്ക്‌ ബിഗ്ബോസ്‌. നിങ്ങൾ ഓരോരുത്തരും എന്നിലേക്ക്‌ ചൊരിഞ്ഞ അളവറ്റ സ്നേഹമാണു ബിഗ്ബോസ്‌ ഹൗസിൽ എന്നെ ഇത്രയും നാൾ നിലനിർത്തിയത്‌. ആ സ്നേഹം ഇനിയും തുടർന്നാൽ ബിഗ്ബോസിലെ വിജയം നമുക്കൊപ്പമുണ്ടാകും. ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ വോട്ടിംഗ്‌ ആരംഭിച്ചിട്ടുണ്ട്‌. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം നോബി. അതേസമയം ഇന്നും കൂടിയാണ് മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള അവസാന അവസരം .

ABOUT BIGG BOSS

Safana Safu :