ആ സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു; മോഹൻലാൽ ചിത്രത്തിലെ വേഷത്തെ കുറിച്ച് രേഖ !

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നിറയെ ആരാധകരെ നേടിയെടുത്തിട്ടുള്ള താരമാണ് രേഖ. മലയാളികളുടെ മീനുക്കുട്ടിയാണ് രേഖ എന്ന സുമതി ജോസഫൈൻ . ഒരുകാലത്ത് മോഹൻലാലിനൊപ്പം തിളങ്ങി നിന്ന രേഖ തമിഴ് നായികയായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലായിരുന്നു രേഖ ആദ്യമായി അഭിനയിക്കുന്നത്. 1989 ൽ രേഖ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന റാം ജി റാവ് സ്പീക്കിംഗ് ആയിരുന്നു ആദ്യ ചിത്രം. സിനിമ വലിയ വിജയം നേടിയതിന് പിന്നാലെ രേഖയും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി മികച്ച ചിത്രങ്ങൾ രേഖയെ തേടി എത്തുകയായിരുന്നു. ദശരഥം, രണ്ടാം വരവ്, ഇൻ ഹരിഹർനഗർ, ഏയ് ഓട്ടോ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

രേഖ, മോഹൻലാൽ, മുരളി, സുകുമാരി,നെടുമുടി വേണു, സുകുമാരൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു ദശരഥം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സിനിമയാണ് .

ചിത്രത്തിൽ രാജീവ് മേനോൻ എന്ന കഥപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്, ആനി എന്ന കഥാപാത്രമായിട്ടാണ് രേഖ എത്തിയത്. ഇപ്പോഴിത ദശരഥത്തിലെ ഓർമ പങ്കുവെക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ചിത്രത്തിനെ കുറിച്ച് വാചാലയാകുന്നത്. ചിത്രത്തിൽ അഭിനയിച്ചത് വലിയ അനുഗ്രഹമാണെന്നാണ് നടി പറയുന്നത്.

ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത് വേണു സാർ ഛായാഗ്രാഹണം ചെയ്ത ദശരഥം എന്ന് സിനിമയിലെ തന്റെ കഥാപാത്രമായ ആനിക്ക് ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടാൻ സാധിച്ചത് വളരെ വലിയ അനുഗ്രഹമായി കാണുന്നു. കാലത്തിന് മുമ്പെ സഞ്ചരിച്ച ചിത്രമായിരുന്നു അത്. മലയാള സിനിമയിലെ ഇതിഹാസതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു രേഖ പറഞ്ഞു.

രാജീവ് മേനോൻ എന്ന ധനികനായ നായക കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. വാടക ഗർഭപാത്രം നൽകാൻ തയാറായി മുന്നോട്ടു വന്ന ആനി എന്ന യുവതിയായിരുന്നു സിനിമയിലെ രേഖയുടെ കഥാപാത്രം . ഭർത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യമായി വലിയൊരു തുക വേണമെന്ന ആവശ്യമാണ് അവരെ ഇതിനായി പ്രേരിപ്പിക്കുന്നതും. ഇന്നും മലയാളികൾ അമ്പരപ്പോടെ കണ്ടുതീർത്ത കഥാതന്തുവാണ് ദശരഥത്തിന്റെത്.

about rekha

Safana Safu :