“ഞങ്ങളുടെ തമാശകളൊന്നും അങ്ങനെയല്ല” ; അത് നിർബന്ധമാണ്; കരിക്ക് സീരീസ് വിജയ രഹസ്യം ; ജോർജ്ജും ലോലനും പറയുന്നു !

ജോര്‍ജ്, ലോലന്‍, ശംഭു, ഷിബു- ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോഗിക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.. കരിക്ക് എന്ന സൂപ്പര്‍ ഹിറ്റ് വെബ് സീരീസിലൂടെ ഈ യുവാക്കള്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവില്‍ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്.

മലയാളികളെ ഏറെ സ്വാധീനിച്ച കരിക്കിന്റെ യാത്രയുടെ സംവിധായകൻ നിഖില്‍ ആണ് . കിരണ്‍ എന്ന കെ.കെ, ശബരീഷ് എന്ന ലോലന്‍, ജോര്‍ജ്ജ് ആയി എത്തുന്നത് അനു കെ അനിയന്‍ , ശംഭു ആയി എത്തുന്നത് ആനന്ദ് മാത്യൂസും ,ഷിബു ആയി ബിനോയ്യും , ബിട്ടോ ആയിട്ട് അര്‍ജുനും , ഫ്രാന്‍സിസ് ആയി ജീവനും ആണ് വേഷമിടുന്നത് .

ഇന്നുവരെ ആരെയും വെറുപ്പിച്ചിട്ടില്ലാത്ത ഈ ടീംസ് അതിനുള്ള കാരണം പറയുകയാണ് ഇപ്പോൾ.
അശ്‌ളീല തമാശകളോ ജാതീയതയോ കരിക്ക് ചെയ്യുന്ന വീഡിയോയില്‍ വരരുതെന്ന് ടീമിന് നിര്‍ബന്ധമുണ്ടെന്ന് ജോര്‍ജിനെ അവതരിപ്പിക്കുന്ന അനു.കെ.അനിയനും ലോലനെ അവതരിപ്പിക്കുന്ന ശബരീഷുമാണ് ഇത് പറയുന്നത് .

”ഞങ്ങളുടെ എല്ലാവരുടെയും ചിന്താഗതി അങ്ങനെയായതുകൊണ്ടാണത്. എന്നാലും ഇടയ്ക്ക് അറിയാതെ എന്തെങ്കിലും വന്നുപോയാല്‍ നിഖിലേട്ടന്‍ അത് തിരുത്താറുണ്ട്. ” ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

കളിയാക്കലോ ബോഡിഷെയ്മിങ്ങ് പോലുള്ള കാര്യങ്ങളോ ഞങ്ങളുടെ വീഡിയോയില്‍ ഉള്‍പ്പെടുത്താറില്ലെന്നും അനുവും ശബരീഷും പറഞ്ഞു.

‘ഞങ്ങളുടെ തമാശകളും അങ്ങനെയല്ല. കരിക്കിന്റെ വീഡിയോ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കൊരു പ്രത്യേക അജണ്ട തന്നെയുണ്ട്. അശ്ലീല തമാശകളോ ജാതീയതയോ വരരുതെന്ന് നിര്‍ബന്ധമുണ്ട്. കാരണം ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ വരെ കാണുന്നതാണ്. എല്ലാവരും എന്‍ജോയ് ചെയ്യാനും അവരുടെ മറ്റ് അസ്വസ്ഥതകളൊക്കെ കളഞ്ഞ് മനസ്സ് തണുപ്പിക്കാനുമൊക്കെയാണ് കരിക്ക് കാണുന്നത്.”

കരിക്ക് തുടങ്ങിയിട്ട് മൂന്നു കൊല്ലമായിട്ടേയുള്ളൂ. തുടക്കത്തില്‍ ഒരുപാട് പേര്‍ക്ക് നമുക്ക് ഉത്തരം കൊടുക്കണമായിരുന്നു. ഇതെന്താണെന്ന് പലരെയും മനസ്സിലാക്കി കൊടുക്കേണ്ടി വന്നു. തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഇങ്ങനെ പണിയില്ലാതെ നടക്കണോ, യുടൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ ചോദിച്ചവരുണ്ടെന്നും ഇരുവരും പറയുന്നു.

ബന്ധുക്കളുടെ അടുത്ത് നിന്നുപോലും വലിയ വിമര്‍ശനമായിരുന്നു. അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി ഞങ്ങള്‍ക്ക് മാറ്റാന്‍ പറ്റി. ഇപ്പോ അവരൊക്കെ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എന്നാണ് ഇടുന്നത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. എന്നും ഇരുവരും അഭിമാനത്തോടെ പറയുന്നു.

ലോലനെയും ജോർജിനെയും ഷിബുവിനെയും ശംഭുവിനെയുമൊക്കെ സ്വന്തം ആളുകളായി കാണുന്ന ലക്ഷക്കണക്കിനു മലയാളികളാണ് ഉള്ളത്. കരിക്ക് ടീമിലേക്ക് ആര് പുതുതായി വന്നാലും അവരെയും മലയാളികൾ പെട്ടന്നുതന്നെ സ്വീകരിക്കും. അത്രയേറെ ജനകീയമാണു കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് ഇറങ്ങുന്ന മിനി വെബ് സീരീസുകളെല്ലാം.

ഷോർട്ട്ഫിലിമുകളിൽ നിന്നു വ്യത്യസ്തമായി ചെറിയ എപ്പിസോഡുകളായി, കട്ടത്തമാശ കൈകാര്യം ചെയ്യുന്ന വെബ് സീരീസുകൾ ഇറക്കുന്ന കരിക്കിനു പിന്നിൽ നിഖിൽ പ്രസാദ് എന്ന ചെറുപ്പക്കാരനാണ്. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് വെബ് സീരീസായ തേരാപാരയെ വൈറൽ എന്നു വിശേഷിപ്പിച്ചാൽ മതിയാകില്ല.

മലയാളത്തിൽ ഇത്തരം വെബ് സീരീസുകളില്ലാതിരുന്ന കാലത്താണ് കരിക്കുമായി ഈ ചെറുപ്പക്കാർ തലപൊക്കിയത് . വെറുതെയങ്ങ് തുടങ്ങിയതല്ല ഇവർ… മറ്റു ഭാഷകളിൽ നിന്നുള്ള വെബ് സീരീസുകൾ കണ്ടും ഈ മേഖലയിൽ കൃത്യമായ ഗവേഷണം നടത്തിയുമാണ് കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് തേരാപാര എന്ന സീരീസ് തുടങ്ങിയത്.

ചാലിലേക്കുള്ള കഥാപാത്രങ്ങളെ ഓരോരുത്തരെയും ഓഡിഷൻ നടത്തിയാണ് കണ്ടെത്തിയത് . ഓരോരുത്തരുടെയും കഴിവുകളും എത്രത്തോളം കോമഡി വഴങ്ങുമെന്നും എല്ലാം കൃത്യമായി പരിശോധിച്ചായിരുന്നു കാസ്റ്റിങ്. കരിക്ക് പേരിനുപിന്നിലും ഒരു കഥയുണ്ട്.

മിനിവെബ് സീരീസ് തുടങ്ങാനുള്ള ഡിജിറ്റൽ ചാനലിനെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ മനസിലുണ്ടായ ചിന്ത ഇത് കാണുമ്പോൾ ആളുകൾ ഫ്രഷാകണം എന്നതായിരുന്നു. കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിലെന്നും പല അഭിമുഖങ്ങളിലും കരിക്ക് ടീംസ് പറഞ്ഞിട്ടുണ്ട്.

about karikku web series

Safana Safu :