സീരിയലുകള്‍ക്ക് നിയന്ത്രണം വരുമ്പോൾ സാന്ത്വനവും കുടുംബവിളക്കും ഉൾപ്പെടെ നിരോധിക്കപ്പെടുമോ ? ടെലിവിഷൻ പ്രേക്ഷകർക്കൊരു ചൂടുള്ള വാർത്ത !

കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലേതു പോലെ തന്നെ ടെലിവിഷന്‍ സീരിയലുകളിലും സെന്‍സറിംഗ് സംവിധാനം പരിഗണനയിലുണ്ടെന്ന് അറിയിച്ചുകൊണ്ട് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നത്.’

സ്ത്രീകളും കുട്ടികളും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും അന്ധവിശ്വാസ ജടിലവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപപ്പെടുത്തും,’എന്നുപറഞ്ഞുകൊണ്ടാണ് ഇത്തരമൊരു അറിയിപ്പ് സജി ചെറിയാൻ പങ്കുവച്ചത്.

ഇങ്ങനെ ഒരു വാർത്ത വരുമ്പോൾ നമ്മുടെ സ്വീകരണമുറിയിലെ ഏതൊക്കെ സീരിയലുകളാണ് മാറ്റിനിർത്തപ്പെടാൻ പോകുന്നത് എന്ത് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പൊതുവെ മലയാളം സീരിയലുകൾക്കൊക്കെ ഒരേ പ്രമേയമാണ്.

പിണക്കം ഇണക്കം സ്‌നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൊർത്തിണക്കിക്കൊണ്ടാണ് സീരിയലുകൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്നത്. ഇന്ന് സാന്ത്വനവും കുടുംബവിളക്കുമാണ് റേറ്റിങ്ങിൽ മത്സരിച്ചുകൊണ്ടിരിക്കുന്നത്.

അതിൽ മലയാളികൾ ഏറെ നെഞ്ചേറ്റിയ ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം എത്തുന്നത് . സീരിയലിന്റെ കഥ പറയുന്നത് കലിപ്പാന്റെ കാന്താരി മോഡിലാണെങ്കിലും സീരിയൽ ഹിറ്റാണ്. അപ്പോൾ കലിപ്പന്റെ കാന്താരിയെ സ്വീകരിക്കുന്ന പ്രേക്ഷകരുടെ ചിന്താഗതി എന്ത് എന്നചോദ്യം.. അവിടെ പ്രസക്തമാണ്.

കട്ടിലിന് താഴെ ബെഡ് ഷീറ്റ് വിരിച്ച് ഉറങ്ങുന്ന മാസ്സ് കലിപ്പൻ ശിവൻ. സാരിയുടുത്ത് കട്ടിലിന് മുകളിലിരുന്ന് കുലസ്ത്രീ കോഴ്സ് പ്രാക്റ്റീവ് ചെയ്യുന്ന അഞ്ജലി. കുടുംബത്തിന്റെ ഐക്യം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ഒരു ഏട്ടനും ഏട്ടത്തിയമ്മയും കൂടി ഇവർക്കുണ്ട്. കഥാപാത്രങ്ങളെ മാത്രമാണ് ഇവിടെ വിലയിരുത്തുന്നത് അഭിനേതാക്കളെയല്ല..

ഏട്ടത്തിയമ്മയുടെ കാര്യമെടുത്താൽ ത്യാഗം സഹനം എന്നീ വിഷയങ്ങളിൽ പി എച്ച് ഡി എടുത്തിട്ടുള്ളതും എങ്ങനെ കുലസ്ത്രീ ആകാം എന്ന വിഷയത്തെ കുറിച്ച് സ്വന്തം ജീവിതത്തെ ആസ്പദമാക്കി ക്ലാസ് എടുക്കുന്നവർ കൂടിയാണ്.

ഭർത്താവിന്റെ കുടുംബത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കുകയും ഭർത്താവ് കുറെ കലിപ്പത്തരത്തിനിടയിൽ കാണിക്കുന്ന ഇത്തിരി സ്നേഹത്തിൽ മതിമറന്നു സന്തോഷിക്കുകയും , സ്വന്തം കരിയർ സ്വന്തം ബുദ്ധി സ്വന്തം വിവരം എന്നിവയെ കുറിച്ച് ഒരു തരി പോലും ചിന്തിക്കാതെ ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്തുകൊടുത്ത് ജീവിക്കുകയും ചെയ്യുന്നതാണ് ഈ സീരിയൽ പ്രകാരമുള്ള ഒരു സ്ത്രീയുടെ വ്യക്തിത്വം. ഇതൊക്കെ കലിപ്പൻ കാന്താരി അകമ്പടിയോടെ കാണിച്ചപ്പോൾ ഇരുകൈയും നീണ്ടി സ്വീകരിക്കാൻ കൗമാരക്കാർ ഉൾപ്പടെയുണ്ടായി..

ഈ പറഞ്ഞത് സാന്ത്വനം മാത്രം പരിശോധിച്ചാലുള്ള കാര്യമാണ് . ഇതിൽ നിന്നും വ്യത്യസ്തമായി കുടുംബവിളക്കിൽ കുടുംബബന്ധങ്ങളുടെ വളരെ മഹത്തായ അർത്ഥമാണ് പറയുന്നത്. നേരത്തെ സീരിയലുകള്‍ക്കെതിരെ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കമാല്‍ പാഷയും രംഗത്തുവന്നിരുന്നു,

സീരിയലിലെ പ്രമേയങ്ങള്‍ വളരെ അപകടകരമാണ്. ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒഴിച്ചോട്ടം, അബോര്‍ഷന്‍ എന്നിങ്ങനെയാണ് സീരിയലിലെ പ്രമേയങ്ങള്‍. ഇവ പഴയകാല പൈങ്കിളി സാഹിത്യത്തിനെക്കാള്‍ മോശമായതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. .

about malayalam serials

Safana Safu :