ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലുയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് സീരീസിന്റെ സംവിധായകര്‍ രംഗത്തുവന്നിരിക്കുമാകയാണ് . സീരീസ് സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘സീരീസിന്റെ ട്രെയിലറിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടുള്ള തെറ്റിദ്ധാരണ് പലര്‍ക്കും. സീരീസിന്റെ എഴുത്തുകാരും അഭിനേതാക്കളും ഉള്‍പ്പടെയുള്ള ഭൂരിഭാഗം പേരും തമിഴ് വംശജരാണ്. തമിഴ് സംസ്‌കാരത്തേയും ചരിത്രത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. എല്ലാവരും സീരീസ് ആദ്യം കാണുക. എന്നിട്ട് തീരുമാനിക്കു’, സംവിധായകര്‍ പറഞ്ഞു.
ഫാമിലി മാന്‍ 2 വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം.പി വൈകോ കേന്ദ്രത്തിന് കത്തെഴുതിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
സീരിസില്‍ തമിഴരെ തീവ്രവാദികളായിട്ടാണ് കാണിക്കുന്നതെന്നും സീരിസ് നിരോധിക്കണമെന്നുമാണ് എം.ഡി.എം.കെ എം.പിയായ വൈകോ ഉന്നയിക്കുന്ന ആവശ്യം .
ഇതുസംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് വൈകോ കത്തെഴുതുകയും ചെയ്തിരുന്നു . നേരത്തെ സീരിസില്‍ അഭിനയിച്ച സാമന്തയ്ക്ക് എതിരെ വ്യാപക പ്രതിഷേധമായിരുന്നു തമിഴ്‌നാട്ടിൽ ഉയർന്നത്. സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്.
തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ സാമന്ത പ്രതികരിച്ചിട്ടില്ല. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ നാല് മുതല്‍ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാന്‍ -2 എന്ന വെബ് സീരീസില്‍ രാജിയെന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.
ABOUT THE FAMILY MAN