മകൾ രോഹിത്തിന്റെ കൂടെയാണുള്ളത്! അച്ഛനും മകളും ഒരുമിച്ച്‌ നില്‍ക്കട്ടെ; ആര്യയുടെ ആ തീരുമാനത്തിന് പിന്നിൽ

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറി ഒടുവിൽ ബിഗ് ബോസ് മലയാളത്തിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായി മാറുകയായിരുന്നു ആര്യ. അവതാരക നടി, നര്‍ത്തകി, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ വിവിധ മേഖലകളിലും ആര്യ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.

ബിഗ് ബോസ് രണ്ടാം ഭാഗത്തിൽ എത്തിയതോടെയാണ് ആര്യ തന്റെ വ്യക്തിജീവിതത്തിൽ നടന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ മുന്‍ഭര്‍ത്താവിനെക്കുറിച്ചും മകളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്.

ആര്യയുടെ മകളായ ഖുഷി അച്ഛനായ രോഹിതിന്റെ വീട്ടിലാണുള്ളത്. അടുത്തിടെയായിരുന്നു മകള്‍ അച്ഛന്‍രെ വീട്ടിലേക്ക് പോയത്. മകള്‍ അച്ഛനൊപ്പമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച്‌ പറഞ്ഞത്. മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോള്‍ അച്ഛന്‍രെ വീട്ടിലാണുള്ളത്. ലോക്ക് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച്‌ നില്‍ക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവള്‍ക്കും ഒരുമിച്ച്‌ സമയം ചെലവഴിക്കേണ്ടേയെന്നുമായിരുന്നു താരം പറഞ്ഞത്.

ബിഗ് ബോസില്‍ വെച്ച്‌ തന്റെ ദാമ്ബത്യ ജീവിതത്തിലുണ്ടായ താളത്തകര്‍ച്ചയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അതില്‍ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.

Noora T Noora T :