ഭരതന്‍ ആ മഹാ നടനെ വെട്ടിയാണ് നെടുമുടി വേണുവിനെ കൊണ്ട് വന്നത്; വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ നെടുമുടി വേണുവിന് ജന്മദിനാശംസകൾ !

മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നായകനാണ് നെടുമുടിവേണു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടൻ . വളരെവ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നെടുമുടി വേണുവിന് ഇന്ന് ജന്മദിനമാണ് . മലയാളത്തിന്റെ അനശ്വര സംവിധായകൻ പി. പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്നെന്നുള്ളതും ഒരു പ്രത്യേകതയാണ്.

ഇപ്പോഴിതാ 73-ാം ജന്മദിനം ആഘോഷിക്കുന്ന നെടുമുടി വേണുവിന് ആശംസകളുമായി സിനിമാലോകത്തെ പ്രമുഖരെല്ലാം തന്നെ എത്തിയിരിക്കുകയാണ് . വളരെയാദൃച്ഛികമായാണ് നെടുമുടി വേണു സിനിമയിലേക്ക് എത്തുന്നത്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്.

നെടുമുടി വേണു വിധുബാല, അടൂര്‍ ഭാസി, സുകുമാരന്‍, സോമന്‍ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട്. അങ്ങനെ സംവിധായകന്‍ ഭരതന്റെ അഭിമുഖം എടുക്കാന്‍ പോയതാണ് വേണുവിന്റെ ജീവിതത്തില്‍ വളരെ നിര്‍ണായമായ വഴിത്തിരിവാകുന്നത്.

അഭിമുഖം ചെയ്യാനെത്തിയ വ്യക്തിയെ ഭരതന് ഒരുപാട് ഇഷ്ടപ്പെടുകയായിരുന്നു . ഇരുവരും തമ്മില്‍ നല്ല സൗഹൃദമായി. കാവാലം നാരായണപണിക്കരുടെ നാടകവേദിയിലെ പ്രധാന നടനാണ് വേണുവെന്ന് പത്മരാജന്‍ ഭരതനോട് പറഞ്ഞു. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ‘ആരവം’ എന്നാണ് പേരെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. അതോടെ വേണുവിന്റെ കഥ മാറി വേഷവും മാറി, വേഷവും മാറി.

എന്നാൽ, നായകനായി താന്‍ കണ്ടിരിക്കുന്നത് കമല്‍ഹാസനെയാണെന്നായിരുന്നു ഭരതന്‍ പറഞ്ഞത് . തുടർന്ന് താനിപ്പോള്‍ കമല്‍ഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കല്‍പ്പിക്കുന്നതെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. കമല്‍ഹാസന് പകരം ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി അടുത്ത ചോദ്യം . പിന്നെന്താ എന്തും ചെയ്യാമെന്നായിരുന്നു വേണു നല്‍കിയ മറുപടി. പിന്നീടങ്ങോട്ട് നെടുമുടി വേണുവെന്ന അഭിനേതാവ് മലയാള സിനിമയില്‍ പടർന്നു പന്തലിക്കുകയായിരുന്നു .

about nedumudi venu

Safana Safu :