ബിഗ് ബോസ് മലയാളത്തിൽ വാഴത്തത് രജിത് സാറിനെ കാരണമോ? എല്ലാ പ്രതീക്ഷകളും അവസാനിച്ചു!

മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ അവസാനിപ്പിച്ച പോലെ ബിഗ് ബോസ് മൂന്നാം സീസണും പാതി വഴിയില്‍ അവസാനിച്ചിരിക്കുകയാണ്. കൊവിഡിന്റെ തുടക്കത്തിലായിരുന്നു രണ്ടാം സീസണ്‍ നടന്നത്. വൈറസ് വ്യാപിച്ചതോടെ ഷോ നിര്‍ത്തി. എന്നാല്‍ മൂന്നാം പതിപ്പ് തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും പൂര്‍ത്തിയാക്കിതിന് ശേഷം തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലാണ് അവസാനിപ്പിക്കേണ്ടി വന്നത്.

പുറത്തിറങ്ങിയ മത്സരാര്‍ഥികളെ കുറിച്ച് ആദ്യം വന്ന വാർത്ത അവരൊക്കെ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു. എന്നാൽ, ആ വാർത്ത വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അവർ ഇപ്പോഴും തമിഴ്നാടിലെ ഒരു ഹോട്ടലിൽ തന്നെയാണ്. പിന്നീട് ഗ്രാന്‍ഡ് ഫിനാലെ മാത്രം നടത്തി ഷോ അവസാനിപ്പിക്കുമെന്നാണ് വന്ന വിവരങ്ങള്‍. എന്നാല്‍ ഷോ പൂര്‍ണമായും നിര്‍ത്തിയെന്നും ഇനിയൊരു മത്സരത്തിന് സാധ്യത ഇല്ലെന്നുമാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.

മത്സരാര്‍ഥികള്‍ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റുകളൊക്കെ ബുക്ക് ചെയ്തു കഴിഞ്ഞു . അതാണ് ഇപ്പോൾ ഷോ നിർത്തി എന്നുറപ്പിക്കാനുണ്ടായ കാരണം. ഒരു ആഴ്ചയ്ക്കുള്ളില്‍ എപ്പിസോഡ് തുടങ്ങും എന്നായിരുന്നു ഇന്നലെ വരെ പറഞ്ഞിരുന്നത്. എന്നാൽ, ഏത് ദിവസം എന്ന് പറഞ്ഞിട്ടില്ലായിരുന്നു. ഷോ വീണ്ടും നടത്തുമെന്നോ എന്ന് മുതല്‍ തുടങ്ങാനാവുമെന്നോ ഉള്ള ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും തന്നിട്ടില്ല.

എന്തെങ്കിലും സാധ്യതയുണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് ഒരു വിന്നറിനെ കണ്ടെത്തും . ഇനി വിന്നറെ മാത്രമായിട്ട് കണ്ടെത്താനാണെങ്കിൽ ഇതുവരെയുണ്ടായ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ പ്രേക്ഷകരുടെ വോട്ട് ഉപയോഗിച്ചാകും തീരുമാനിക്കുക.

അതേ സമയം ബിഗ് ബോസ് നിര്‍ത്താന്‍ കാരണം പല ശാപങ്ങള്‍ കൊണ്ടാണെന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. അതിന്റെ കണക്ക് ബിഗ് ബോസ് രണ്ടാം സീസൺ മുതൽ കിടക്കുകയാണ്. രജിത് സാറിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറക്കിവിട്ടതാണ് ഇതിനെല്ലാം കാരണമെന്നും അതുകൊണ്ടാണ് ഓരോ കാര്യങ്ങൾ കൊണ്ട് ഷോ മലയാളത്തിൽ നടക്കാത്തതെന്നും ആരാധകർ പറയുന്നു.

ഈ സീസണിലും ബിഗ് ബോസ് നീതി പുലർത്തിയില്ല. റേറ്റിങ് മാത്രം ലക്‌ഷ്യം വച്ച് ഫിറോസ് ഖാൻ സജ്‌ന ഫിറോസ് ദമ്പതികളെ ഷോയിൽ നിന്ന് പുറത്താക്കി എന്നിട്ട് എവിക്കറ്റ് ആയ രമ്യ എന്ന മത്സരാർത്ഥിയെ ഹൗസിൽ തിരികെ കൊണ്ട് വന്നതും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്.

വ്യക്തിപരമായ കാരണത്താൽ ഡിമ്പല്‍ ഹൗസിൽ നിന്ന് പുറത്തുപോയിട്ട് ഡിമ്പലിനെയും തിരിച്ച് ഷോയിൽ പ്രവേശിപ്പിച്ചതും ബിഗ് ബോസ് കാണിച്ച തെറ്റാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സൂര്യയെ പുറത്താക്കിയത് കൊണ്ടാണെന്ന് പറയുന്ന സൂര്യ ആരാധകരും ഉണ്ട്. സൂര്യയുടെ കണ്ണുനീർ വീണിട്ടാണെന്ന് വരെ ഫാന്‍സ് ഗ്രൂപ്പുകളിൽ പറയുന്നുണ്ട്..

ഡെയിഞ്ചര്‍ ഫിറോസിന്റെ ഫാന്‍സിനാണ് കൂടുതല്‍ സങ്കടം. അത് കമന്റ് ഇട്ടാല്‍ തീരില്ല. 50 ദിവസം വരെ ഓണ വീട് പൊട്ടിച്ചു ബിഗ് ബോസിന് നല്ല പേരു ഉണ്ടാക്കിയ, ഗെയിം സ്പിരിറ്റ് കൊണ്ട് വന്ന ആളെ, വോട്ടിങ്ങില്‍ മുന്നില്‍ ആയിട്ടും പുല്ല് പോലെ പുറത്തു ആക്കിയില്ലേ. അതിന്റെ ശാപം ആണ് ഈ അടച്ചു പൂട്ടല്‍ എന്നാണ് മറ്റ് ചിലരുടെ കണ്ടുപിടുത്തം.

ഏതായാലും നിലവിൽ, എല്ലാവരും മടങ്ങി പോവാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന ന്യൂസാണ് ലഭിച്ചിരിക്കുന്നത്. കോവിഡ് പൂർണ്ണമായും ഇല്ലാതായി ജീവിതം പഴയതുപോലെ ആകട്ടെ , അങ്ങനെ അടുത്ത തവണ എങ്കിലും മലയാളം ബിഗ് ബോസ് പൂർണമായും കാണാനും ആസ്വദിക്കാനും സാധിക്കട്ടേ.

about bigg boss

Safana Safu :