ബിഗ് ബോസിലെ വില്ലന്‍ ആരെന്ന് പറഞ്ഞ് ആരാധകർ ; ഷോയിലെ ബാക്കി ആരെ മറന്നാലും ഇദ്ദേഹത്തെ മലയാളികള്‍ക്ക് മറക്കാനാകില്ല !

ബിഗ് ബോസ് സീസൺ ത്രീ താല്‍കാലികമായി നിര്‍ത്തിവെച്ചു എന്ന വാർത്തയിൽ വേദനിച്ചിരിക്കുകയാണ് ബിഗ് ബോസ് പ്രേമികൾ. എന്നാലും സീസൺ ത്രീയിലെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലെങ്ങും സജീവമാണ് . ബിഗ് ബോസ് വീണ്ടും ആരംഭിക്കുമോ എന്നത് അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന അവസ്ഥയിൽ പുതുതായി വരുന്ന വാർത്ത അഞ്ചു ദിവസത്തേക്ക് ബിഗ് ബോസ് നടത്താൻ അനുമതി ഉണ്ടാകുമെന്നും അടുത്ത ആഴ്ച തുടങ്ങാൻ സാധ്യതയുണ്ടന്നുമാണ് .

ഇതിനിടയിലാണ് കിടിലം ഫിറോസിനെ കുറിച്ചും അദ്ദേഹത്തിന്റെ കരുതലിനെ കുറിച്ചും ഒരു ആരാധിക പോസ്റ്റിട്ടത്. തുടർന്ന് അതിന് എതിര്‍ത്ത് കൊണ്ടും നിരവധി പേരാണ് എത്തിയത് .
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…!

സിനിമ അല്ലെങ്കില്‍ സീരിയല്‍ രണ്ടു പേര്‍ക്കാണ് കൂടുതല്‍ റോള്‍ മെയിന്‍ റോള്‍ ആരാണോ അവര്‍ക്കും പിന്നെ കഥയിലെ വില്ലനും. ബിഗ് ബോസ് കൊണ്ട് ഒരു ഉപകാരം ഉണ്ടായി. വെറും നെഗറ്റീവ് വീഡിയോ ക്ലിപ്പ് മാത്രം ഇട്ടു കൊണ്ട് ഇദ്ദേഹത്തെ വില്ലനാക്കി. സീസണ്‍ 3 ലെ ആരെ മറന്നാലും മലയാളികള്‍ ഈ വില്ലനെ മറക്കില്ല. കേരളം മൊത്തം ചിലപ്പോള്‍ അറിയില്ലായിരുന്നു ബിഗ് ബോസില്‍ വരുന്നതിനു മുന്‍പ്.

എന്നാല്‍ ബിഗ് ബോസിന്റെ മനസ്സറിഞ്ഞ സഹായത്തോടെ കേരളം മൊത്തം അറിയിച്ചു തന്നു ഈ മനുഷ്യനെ. മലയാളത്തിലെ സൂപ്പര്‍ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രം ഇന്നും ഓര്‍മയില്‍ ഉണ്ടാകും. കൂടെ നായകനോ. എന്നാല്‍ ഈ സീസണ്‍ 3 യിലെ നായകനെ, അല്ലെങ്കില്‍ നായകിയെ ബിഗ് ബോസിനോ, പ്രേക്ഷകര്‍ക്കോ സംശയം ഉറപ്പില്ല. ആരാണ് ഇവര്‍ എന്ന്.

ഒന്നുറപ്പുണ്ട് ഇദ്ദേഹം നല്ലൊരു വില്ലന്‍ റോള്‍ ആണ് ചെയുന്നത്. ഞങ്ങള്‍ മനപ്പൂര്‍വം കരിവാരി തേച്ചെങ്കില്‍ എന്താ. മറ്റുള്ളവരെ പോലെ അല്ല. സീസണ്‍ 3 യിലെ ആരെ മറന്നാലും ഈ മനുഷ്യനെ പ്രേക്ഷകര്‍ മറക്കില്ല എന്ന് ഉറപ്പായി. കിടിലം ഫിറോസിനെ സ്‌നേഹിക്കുന്നത് ഞങ്ങളുടെ അഭിമാനമാണ് ഈ മനുഷ്യന്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രകാശം പരക്കട്ടെ.

എത്ര വെള്ള പൂശിയിട്ടും കാര്യമില്ല. പുറത്തയാള്‍ വലിയ നെന്മമരം ആയിരിക്കാം, അത് കണ്ട് നിങ്ങക്ക് വലിയ സംഭവവും ആയിരിക്കാം, എല്ലാരും ആ ആംഗിളില്‍ കൂടെ തന്നെ നോക്കി കാണണം എന്ന് പറഞ്ഞാല്‍ ശരിയാവില്ല. ഞങ്ങള്‍ ഒക്കെ ഷോ കണ്ടിട്ടാണ് വിലയിരുത്തുന്നത് അല്ലാതെ പുറത്തെ അയാളുടെ കാര്യങ്ങള്‍ നോക്കീട്ടല്ല, അതെങ്കിലും ഈ വെള്ള പൂശലുകാര്‍ ഓര്‍ത്താല്‍ നന്ന്.

എന്തായാലും ഇയാള്‍ പറയുന്നതും ചെയ്യുന്നതുമല്ലേ ബിഗ് ബോസിന് കാണിക്കാന്‍ പറ്റൂ. ഇല്ലാത്തത് ഉണ്ടാക്കി കാണിക്കാന്‍ പറ്റില്ലല്ലോ. അതായത് ബിഗ്ബോസില്‍ കാണിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ഇയാള്‍ പറഞ്ഞതും ചെയ്തതും തന്നെയാണ്. അത് ആളുകള്‍ക്ക് നല്ല കാര്യങ്ങളായി തോന്നാത്തതുകൊണ്ടാണ് ഇയാള്‍ക്ക് നെഗറ്റീവ് ഇമേജ് കിട്ടിയത്.

ഫിറോസ് തമ്മിലടിപ്പിച്ചു എന്നു പറയുന്നവരോടാണ്. ഫിറോസിന് പ്രായപൂര്‍ത്തിയായ പക്വതയുള്ള ലോകവിവരമുള്ള ആളുകളെ തമ്മിലടിപ്പിക്കാന്‍ പറ്റുമെങ്കില്‍ അത് കക്ഷിയ്ക്ക് അവരിലുള്ള പ്രചോദനത്തിന്റെ ലക്ഷണമാണ്.

അങ്ങനെ ഫിറോസ് പറഞ്ഞാലുടന്‍ അവര്‍ക്ക് തെറ്റും ശരിയും വിവേചിച്ചു മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ അതെങ്ങിനെ ഫിറോസിന്റെ കുഴപ്പമാകും. എന്ന് തുടങ്ങി നിരവധി പേരാണ് ഫിറോസിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.

about bigg boss season 3

Safana Safu :