പ്രവർത്തനങ്ങൾക്കൊണ്ട്‌ ഒരുപാടിഷ്ടം, അർഹതക്കുള്ള അംഗീകാരം വൈകി എത്തിയ നേതാവ്; വി. ഡി സതീശന് ആശംസകൾ നേർന്ന് സംവിധായകൻ മാർത്താണ്ഡൻ

തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിനന്ദനവുമായി സംവിധായകൻ മാർത്താണ്ഡൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകളുമായി എത്തിയത്. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലെന്നും എന്നാൽ തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് വി ഡി സതീശൻ എന്നും മാർത്താണ്ഡൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌. ഇതുവരെ നേരിട്ടു കണ്ടിട്ടില്ല പക്ഷെ പ്രവർത്തനങ്ങൾക്കൊണ്ട്‌ ഒരുപാടിഷ്ടമുള്ള നേതാവാണ്‌ . അർഹതക്കുള്ള അംഗീകാരം വൈകി എത്തിയ നേതാവ്‌. വി ഡി സതീശൻ സാറിനു ഹൃദയം നിറഞ്ഞ ആശംസകൾ. മാർത്താണ്ഡൻ

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്ക് പകരമായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനത്തിന് മികച്ച പിന്തുണയാണ് യുവനേതാക്കളില്‍ നിന്നുമുണ്ടായത്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ സതീശനാവുമെന്ന് നിരീക്ഷിച്ച കുഞ്ഞാലിക്കുട്ടി ലീഗിലും മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതികരിച്ചത്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

പറവൂര്‍ മണ്ഡലത്തില്‍ നിന്നും വി.ഡി. നിയമസഭയിലെത്തുന്നത്. വിദ്യാഭ്യാസകാലം തൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സതീശന്‍ മഹാത്മ ഗാന്ധി യൂണിവേഴ്സ്റ്റി യൂണിയന്‍ ചെയര്‍മാന്‍, എന്‍.എസ്.യു. സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകനും വാഗ്മിയുമായ അദ്ദേഹം രണ്ടാം തവണ മത്സരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലെത്തിയത്. ഇടതുകോട്ടയായിരുന്ന പറവൂരില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ച സി.പി.ഐയുടെ പി.രാജുവിനോട് 1996-ലെ തിരഞ്ഞെടുപ്പില്‍ 1116 വോട്ടുകള്‍ക്ക് തോറ്റ വി.ഡി. സതീശന്‍ 2001-ല്‍ അദ്ദേഹത്തെ 7434 വോട്ടുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു.

Noora T Noora T :