അച്ഛന്‍ നഷ്ടപെട്ടസമയത്തുള്ള പരിചയം…ആ പരിചയം കൂടുതൽ അടുത്തു ; എന്നാൽ പ്രണയത്തിൽ വില്ലനായി എത്തിയത്?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയാണ്
നീയും ഞാനും. അതിലെ നാല്പത്തിരണ്ടുകാരന്‍ രവി വര്‍മ്മന്‍ ആയി എത്തുന്നത് സിനിമ സീരിയല്‍ താരം ഷിജു എആര്‍ ആണ്. പരമ്പരയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഷിജുവിന് വ്യക്തി ജീവിതത്തിലും മനോഹരമായ ഒരു പ്രണയമുണ്ട്. എയര്‍ഹോസ്റ്റസും നര്‍ത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.ദമ്ബതികള്‍ക്ക് ഒരു മകള്‍ ഉണ്ട്.

സോഷ്യല്‍ മീഡിയകളില്‍ കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ താരം പ്രത്യക്ഷപ്പെടാറുണ്ട്. സുഹൃത്തുക്കളായിരുന്ന ഷിജുവും പ്രീതയും പ്രണയത്തില്‍ ആവുകയായിരുന്നു.വിവാഹം കഴിഞ്ഞ് വര്‍ഷം ഏറെ ആയെങ്കിലും പ്രണയം ഇപ്പോഴും തങ്ങളുടെ മനസില്‍ ഉണ്ടെന്ന്പറയുകയാണ്‌ഇരുവരും.

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ഷിജുവിന്റെയും ഭാര്യയുടേയും തുറന്നുപറച്ചിലാണ് ഇപ്പോൾ വൈറലാവുകയാണ്. പ്രീത ഷിജുവിനെ പരിചയപ്പെടുന്നത് തന്റെ അച്ഛന്‍ നഷ്ടപെട്ട സമയത്തായിരുന്നു, അദ്ദേഹവുമായി അടുത്തപ്പോള്‍ തന്റെ അച്ഛന്റെ അഭാവം അദ്ദേഹം നികത്തി എന്ന് പ്രീത പറയുന്നു. ഇരുവരും വ്യത്യസ്ത മതങ്ങളില്‍ നിന്നും എത്തിയവര്‍ ആയിരുന്നു, ഇരുവരുടെയും വീട്ടില്‍ അത് വലിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചു,പിന്നീട് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുക ആയിരുന്നു.

Noora T Noora T :