പാടാത്ത പൈങ്കിളിയിലെ ദേവയെന്ന നായകനായാണ് നടൻ സൂരജ് സണ്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കണ്‍മണിയും ദേവയുമായുള്ള കെമിസ്ട്രി മികച്ചതാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ്. തന്റെ വിശേഷങ്ങളെല്ലാം സൂരജ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ മോഹന്‍ലാലിന് പിറന്നാളാശംസ നേര്‍ന്നുള്ള സൂരജിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലാലേട്ടൻ എന്ന മഹാപ്രതിഭയോട് തോന്നിയ അമിതമായ ഇഷ്ടം ആയിരിക്കാം ഇതുപോലൊരു വീഡിയോ എഡിറ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. രാവിലെ മുതൽ ഞാൻ കുത്തിയിരുന്ന് എഡിറ്റ് ചെയ്ത വീഡിയോ ആണിത്.
അദ്ദേഹത്തിന്റെ കൂടെ ഏതെങ്കിലും ഒരു സിനിമയിൽ ഒരു ചെറിയ വേഷത്തിൽ എവിടെയെങ്കിലും വരുന്നതുവരെ എന്റെ ഇതുപോലുള്ള എഡിറ്റിംഗ് നിങ്ങൾ സഹിച്ചേ പറ്റൂയെന്നുമായിരുന്നു സൂരജ് കുറിച്ചത്. ക്ഷണനേരം കൊണ്ടാണ് സൂരജിന്റെ കുറിപ്പും വീഡിയോയും വൈറലായത്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ചിത്രവും സൂരജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിന് അരികിലായി നിൽക്കുന്ന സൂരജിന്റെ ചിത്രമായിരുന്നു അത്.
ലാലിൻ്റെ കൂടെ അല്ല അതുക്ക് മേൽ ഉള്ള നായകൻമാരുടെ കൂടെ അഭിനയിക്കാൻ സാധിക്കട്ടെ നല്ല മനസ്സിൻ്റെ ഉടമയാണ് ദേവ മോൻ. മോഹൻലാലിനെ പോലെ തന്നെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി സൂരജും മാറട്ടെ. മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കുള്ള അവസരം പെട്ടെന്ന് ലഭിക്കട്ടെ. സൂരജിന്റെ ആഗ്രഹം സഫലമാവാനായി ഞങ്ങളും പ്രാർത്ഥിക്കുന്നു. തുടങ്ങിയ കമന്റുകളാണ് കുറിപ്പിന് കീഴിലായുള്ളത്.
മോഹൻലാൽ ആരാധകരും ഇന്ന് ആകെ ആഘോഷത്തിമിർപ്പിലാണ്. വാട്ട്സാപ്പുകളിലും മെസ്സഞ്ചറുകളിലും ഫേസ്ബുക്കിലും നിറയെ മോഹൻലാലിന് പിറന്നാളാശംസ കുറിച്ചുകൊണ്ടുള്ള വാക്കുകളും ചിത്രങ്ങളുമാണ്. ഇൻസ്റ്റാഗ്രാമിലും ഇൻസ്റ്റാ സ്റ്റോറികളിലും എല്ലാം മോഹൻലാൽ മയമാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് എത്തിയിട്ടുണ്ട് . ‘ഹാപ്പി ബർത്ത്ഡേ അബ്രാം, ഹാപ്പി ബർത്ത്ഡേ സ്റ്റീഫൻ, ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്നു പറഞ്ഞാണ് പൃഥ്വി മോഹൻലാലിന് ആശംസകൾ നേർന്നത്. ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കു വച്ചാണ് താരത്തിന്റെ ആശംസ.
‘മലയാള സിനിമയുടെ ദൈവ’ത്തിന് പിറന്നാളാശംസ എന്ന് കുറിച്ചുകൊണ്ടാണ് പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ പ്രിയതാരത്തിന് ആശംസ അറിയിച്ചത്. മുൻപും താരത്തിന് മോഹൻലാലിനോടുള്ള ആരാധനയെ പറ്റി ഉണ്ണി മുകുന്ദൻ വാചാലനായിരുന്നു. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറിന്, പദ്മവിഭൂഷൺ മോഹൻലാലിന് ആശംസയെന്ന് പ്രിയതാരത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്നത്.