വിജയനാ…., എന്തൊക്കെയുണ്ടെടോ? എന്ന് മുഖ്യമന്ത്രി വിളിച്ച് ചോദിക്കുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ’; പിണറായിയുടെ സുഹൃത്ത് ബന്ധത്തെ കുറിച്ച് മോഹന്‍ലാല്‍!

രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്ന അവസരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍. പിണറായി സഖാവിന്റെ സുഹൃത്ത് ബന്ധങ്ങളും അതിന് വേണ്ടി അദ്ദേഹം സമയം മാറ്റിവെക്കുന്നു എന്ന കാരണവുമാണ് മുഖ്യമന്ത്രിയോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു .ഒരു ദിനപത്രത്തിലാണ് മോഹന്‍ലാല്‍ പിണറായി വിജയന്റെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് എഴുതിയത്.

പിണറായി വിജയനെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യരാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അവരില്‍ ചിലരെ തനിക്ക് അറിയാം. പിണറായിക്കും അവരെകൊണ്ട് ഒന്നും സാധിക്കാനില്ല. കേരളത്തിനകത്തും, പുറത്തും, ഇന്ത്യക്ക് പുറത്തും ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിന് ഉണ്ട്. അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലും എങ്ങിനെയെന്ന് അദ്ഭുതമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ പൂർണ്ണമായ വാക്കുകള്‍ ഇങ്ങനെ…!

‘എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത് പിണറായി സഖാവിന്റെ സുഹൃത്ബന്ധങ്ങളെ കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്ന് നാല് പൊതു സുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെകൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചുവെന്ന് പറയും.

എങ്ങിനെയാണ് അവര് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അവര്‍ക്ക് ഒരു രാഷ്ട്രീയമോ, സ്വാധീനങ്ങളോ ഇല്ല. അവര്‍ ഇടപെടുന്ന മേഖലയുമായി പിണറായിക്ക് ബന്ധവുമില്ല.

കേരളത്തിനകത്തും, പുറത്തും, ഇന്ത്യക്ക് പുറത്തും ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിന് ഉണ്ട്. അവരില്‍ ചിലരെ കുറിച്ച് എനിക്ക് അറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിര്‍ത്തുന്നതിന്റെ പോസ്റ്റീഫ് ഫീല്‍ അദ്ദേഹത്തിന് കിട്ടുന്നുണ്ടാകണം.

സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എവിടെ വെച്ചാണ് അവരെ കണ്ട് മുട്ടിയതെന്നും എങ്ങിനെയാണ് കൊഴിഞ്ഞ് പോകാതെ അവരെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നുണ്ട്.

അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലും എങ്ങിനെയെന്ന് എനിക്ക് അദ്ഭുതമാണ്. ‘വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരാളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.’ അന്നവസാനിക്കുന്നു കുറിപ്പ്.

അതേസമയം ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്.

about mohanlal

Safana Safu :