മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ…..ശ്രീധരൻ ഭട്ടതിരിക്ക് ആദരാഞ്ജലികളുമായി സിനിമ, സീരിയൽ താരങ്ങള്‍

സിനിമ, സീരിയൽ അഭിനേതാവ് കാഞ്ഞങ്ങാട് പെരിയമന ശ്രീധരൻ ഭട്ടതിരി അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പോലീസ് വേഷങ്ങളിലും മറ്റും പുലിമുരുകൻ ഉൾപ്പെടെയുള്ള സിനിമകളിൽ എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ മരണത്തിൽ ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ് സിനിമ, സീരിയൽ രംഗത്തെ താരങ്ങള്‍.

‘മരണത്തിന്റെ അവസാനിക്കാത്ത കണ്ണുപൊത്തിക്കളിയിൽ ഒരാൾ കൂടെ, ടെലിവിഷൻ അഭിനേതാവായ ശ്രീധരൻ ഭട്ടത്തിരി ഇന്നലെ രാത്രി 8 മണിക്ക് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം കുടുംബാംഗങ്ങളുടെ ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നുവെന്ന് നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

നിരവധി സീരിയലുകളിൽ വില്ലനായും മറ്റും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഏതാനും സിനികളുടേയും ഭാഗമായിട്ടുണ്ട്. ജയൻ സി കൃഷ്ണ സംവിധാനം ചെയ്ത കൊസ്രാക്കൊള്ളികൾ എന്ന സിനിമയുടെ സഹനിർമ്മാതാവ് കൂടിയായിരുന്നു.

കാഞ്ഞങ്ങാട് പെരിയമന കുടുംബാംഗമായ അദ്ദേഹം തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമായിരുന്നു.

Noora T Noora T :