ഇവരുടെ ചിന്തയില്‍ മൂത്രവും ചാണകവും മാത്രമെ ഉള്ളോ?’; ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന വാദത്തിനെതിരെ സ്വരാ ഭാസ്‌കര്‍!

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പലപ്പോഴും വ്യാജ പ്രചരണങ്ങളും പടർന്നു പിടിക്കുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍ കൊവിഡ് ഭേദമാകാന്‍ ഒരു വാദവുമായി രംഗത്തെത്തിയത്. ദിവസവും ഗോമൂത്രം കുടിച്ചതിനാലാണ് തനിക്ക് കൊവിഡ് വരാതിരുന്നതെന്നാണ് പ്രഗ്യാ സിങ്ങ് ഠാക്കൂര്‍ പറഞ്ഞത്.

സംഭവത്തില്‍ നിരവധി പേര്‍ വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ രസകരമായൊരു ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സ്വരാ ഭാസ്‌കര്‍.

ഇവര്‍ക്കൊക്കെ മൂത്രത്തെ കുറിച്ചും, ചാണകത്തെ കുറിച്ചും മാത്രമെ ചിന്തിക്കാന്‍ സമയമുള്ളു എന്നായിരുന്നു ട്വിറ്ററില്‍ പ്രഗ്യയുടെ വീഡിയോ പങ്കുവെച്ച് സ്വര ചോദിച്ചത്. മനസില്‍ ചാണകമുള്ളവര്‍ക്ക് അതല്ലെ ചിന്തിക്കാനാവു എന്നും സ്വര കൂട്ടിച്ചേര്‍ത്തു.

ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയില്‍ നിന്നും രക്ഷനേടാമെന്നാണ് ബിജെപി എംപി വാദിക്കുന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രസ്താവനകള്‍ പ്രഗ്യാ സിംഗ് മുന്‍പും നടത്തിയിട്ടുണ്ട്. ഗോമൂത്ര ചികിത്സ ക്യാന്‍സറിനെ അകറ്റുമമെന്നായിരുന്നു പ്രഗ്യാ സിംഗ് മുന്‍പ് നടത്തിയ മറ്റൊരു പ്രസ്താവന.

ഗോമൂത്രം കുടിക്കുന്നതിനാല്‍ താന്‍ മരുന്നുപോലും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും എംപി പറഞ്ഞു. ഭോപ്പാലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് വിവാദ പ്രസ്താവന. വിഷയത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. മിക്കതും എംപിയെ പരിഹസിക്കുന്നതാണ്. പലരും ഇതിന്റെ ശാസ്ത്രീയ അടിത്തറയെ ചോദ്യം ചെയ്തും രംഗത്തെത്തി.

കോവിഡിനെതിരായ ഗോമൂത്ര, ചാണകം ശരീരത്തില്‍ പുരട്ടിയുള്ള ചികിത്സ തുടങ്ങിയവ അശാസ്ത്രീയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ എംപിയുടെ പശുമൂത്ര പ്രതിരോധ നിര്‍ദേശം.

about swara bhaskar

Safana Safu :