വലിയ പിടിപാടുള്ള ഞാൻ ; ആരാധകരെ ചിരിപ്പിച്ച് പക്രുവിന്റെ റെയിൻ വാക്ക് വിത്ത് കിടിലൻ ബിജിഎം !

മലയാളികൾക്ക് പകരം വെക്കാൻ സാധിക്കാത്ത ഒരേഒരു നായകനാണ് ഗിന്നസ് പക്രു. മുപ്പത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. യഥാർഥ പേര് അജയകുമാർ എന്നാണെങ്കിലും മലയാള സിനിമാ ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഗിന്നസ് പക്രു എന്ന് വിളിച്ചു.

ജീവിതത്തോട് എല്ലായിപ്പോഴും നർമ്മത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയും നോക്കി കാണാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗിന്നസ് പക്രുവിന് ഒട്ടനവധി ഫോള്ളോവേഴ്സും ഉണ്ട്.

ഇപ്പോഴിതാ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക . പതിവുപോലെ രസകരമായ, നർമ്മം തുളുമ്പുന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നൽകിയിരിക്കുന്നത്, “റിസ്ക് അത് എടുക്കാനുള്ളതാണ്.” “വലിയ പിടിപാടുള്ള ഞാൻ,” എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.

‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി. 2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു.

2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു.

about guinnes pakru

Safana Safu :